രോഹിതിന്റേത് കൊലപാതകം, മോദി മാപ്പു പറയണമെന്ന് കേജ്‌രിവാള്‍

ന്യൂഡല്‍ഹി: ദലിത് ഗവേഷകവിദ്യാര്‍ഥി ഹൈദരാബാദ് സര്‍വകലാശാല ക്യാംപസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍. ഇത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കേജ്‌രിവാള്‍ പറഞ്ഞു.

ഇത് ജനാധിപത്യത്തിന്റെയും സാമൂഹിക നീതിയുടെയും കൊലപാതകമാണ്. ആരോപണ വിധേയരായ മന്ത്രിയെ പുറത്താക്കി മോദി രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ദലിതരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മന്ത്രി അഞ്ച് ദലിത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ചെയ്തതെന്നും ഡല്‍ഹി മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതിനിടെ, ഹൈദരാബാദ് സര്‍വകലാശാല കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങും രാഹുലിനെ അനുഗമിക്കും. വിദ്യാര്‍ഥിയുടെ മരണത്തില്‍ സംഘടനകളുടെ പ്രതിഷേധം ഇന്നും തുടരുകയാണ്. ഹൈദരാബാദില്‍ ദലിത് കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ വീടിനുമുന്നില്‍ തെലങ്കാന ജാഗ്രുതി യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധം നടത്തി.

Add a Comment

Your email address will not be published. Required fields are marked *