രേഖ ചോര്ത്ത ല്‍

ദില്ലി: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വൈസ് പ്രസിഡന്റ് കെ വി മോഹനനും മുംബൈയിലെ അഭിഭാഷകനായ രാജേന്ദ്ര ചിതലെയും സംശയത്തിന്റെ നിഴലില്‍ എന്ന് സി ബി ഐ ദില്ലി കോടതിയില്‍ അറിയിച്ചു . ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ഖേം ചന്ദ് ഗാന്ധി,ചിതലേ അസോസിയേറ്റ് പാര്‍ട്ണര്‍ പരേഷ് ചീം ലാല്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി വാങ്ങുന്നതിനായി സി ബി ഐ കോടതിയെ സമീപിച്ചിരുന്നു . ഇവരില്‍ നിന്ന് കൂടുതല്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നനു കരുതുന്നതായി അന്വേഷണ ഏജെന്സി സ്പെഷല്‍ സി ബി ഐ ജഡ്ജി എസ സി രാജന് മുന്‍പാകെ അറിയിച്ചു . ചിതാലെയും മോഹനനും ആണ് പരെഷിനെയും ഗാന്ധിയെയും രേഖകള്‍ ചോര്‍ത്താന്‍ പ്രേരിപ്പിച്ചത് സിബിഐ സംശയിക്കുന്നു .

Add a Comment

Your email address will not be published. Required fields are marked *