രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നു
ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ നിന്നും അവധി എടുക്കുന്നു. മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം നടക്കുമ്പോഴാണ് രാഹുല്‍ ഈ തീരുമാനത്തിലെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് രാഹുല്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇതോടെ ബജറ്റ് സമ്മേളനത്തില്‍ രാഹുലിന്റെ സാന്നിധ്യം ഉണ്ടാകില്ല.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പു പരാജയത്തെ തുടര്‍ന്ന പരസ്യമായിട്ടല്ലെങ്കിലും രാഹുലിന് എതിരെ കോണ്‍ഗ്രസില്‍ പട തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാഹുലിന്റ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ മാത്രമാണ് അവധിയെടുക്കുന്നത് എന്നാണ് രാഹുലിന് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. കൂടാതെ, ഏപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിന് കൂടുതല്‍ ചുമതല നല്കാന് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.