രാഹുല്‍ ഗാന്ധിയുടെ വിവരങ്ങള്‍ ശേഖരിച്ചത് സാധാരണ നടപടിക്രമം എന്ന് ദില്ലി പോലിസ് കമ്മിഷണര്‍

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ;കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിവരങ്ങള്‍ ശേഖരിച്ച സംഭവം സാധാരണ നടപടിക്രമം മാത്രമാണെന്നുദില്ലി പോലിസ് കമ്മിഷണര്‍ ബി എസ ബസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെതും ഉള്‍പ്പെടെ പ്രമുഖ നേതാക്കളുടെ എല്ലാം വിവരങ്ങള്‍ ഇപ്രകാരം ശേഖരിചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .കഴിഞ്ഞ ആഴ്‌ചയാണ്‌ പോലീസ്‌ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചത്‌. അദ്ദേഹത്തിന്റെ ഉയരം,കണ്ണിന്റെയും മുടിയുടേയും നിറം മുതലായ കാര്യങ്ങളാണ്‌ ഓഫീസിലെത്തി ശേഖരിച്ചത്‌. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്‌ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്‌ രംഗത്തെത്തിയതോടെയാണ്‌ പോലീസിന്റെ വിശദീകരണം.

 

Add a Comment

Your email address will not be published. Required fields are marked *