രാഹുല്ഗാ്ന്ധി യാംഗൂണില്‍ ധ്യാനത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്

ദില്ലി:  എല്ലാവരെയും അമ്പരപ്പിച്ച് പെട്ടന്ന് ഒരുനാള്‍ അപ്രത്യക്ഷനായ കൊണ്ഗ്രെസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ യാംഗൂനില്‍ ധ്യാനത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. മനഃ താനാദികളെ  വരുതിയില്‍ നിര്‍ത്താന്‍ ഉള്ള യോഗ വിദ്യ അഭ്യസിക്കുവാന്‍ അദ്ദേഹം മ്യാന്മാറില്‍ പോയിരിക്കുകയാണ് . യാംഗൂണിലെ സത്യനാരായണ്‍ ഗോയങ്ക ഇന്‍സ്‌റ്റിറ്റിയൂട്ടിലാണു രാഹുലിന്റെ ധ്യാനമെന്നു പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. വിപാസന ധ്യാന രംഗത്ത്‌ ഏറ്റവും പ്രമുഖ സ്‌ഥാപനമാണിത്‌.

ശ്രീബുദ്ധന്‍ ജനകീയവല്‍ക്കരിക്കുകയും അയല്‍രാജ്യങ്ങളിലേക്കു കൂടി പ്രചരിപ്പിക്കുകയും ചെയ്‌തെങ്കിലും പില്‍ക്കാലത്ത്‌ വിപാസന ധ്യാന സമ്പ്രദായം ഇന്ത്യയില്‍ നിന്ന്‌ അപ്രത്യക്ഷമായി. മ്യാന്‍മറിലെ ആചാര്യന്മാരാണ്‌ ഇത്‌ അന്യംനില്‍ക്കാതെ കാത്തത്‌.

കൈവിട്ടു പോയ പൈതൃകം തിരികെ ഇന്ത്യയിലെത്തിക്കാനും ലോകമെങ്ങും പ്രചരിപ്പിക്കാനുമുള്ള ദൗത്യം മ്യാന്‍മറിലെ പ്രമുഖ വ്യവസായിയും ഇന്ത്യന്‍ വംശജനുമായ എസ്‌.എന്‍. ഗോയങ്ക ഏറ്റെടുക്കുകയായിരുന്നു. യാംഗൂണിലെ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ധ്യാനത്തിനു നേതൃത്വം നല്‍കുന്നതും തൊണ്ണൂറു പിന്നിട്ട ഗോയങ്ക തന്നെ.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ രാഹുലിന്റെ അസാന്നിദ്ധ്യമായിരുന്നു ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത് . ഈ മാസം അവസാനത്തോടെ അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകും എന്നാണു വിവരങ്ങള്‍.

Add a Comment

Your email address will not be published. Required fields are marked *