രാഹുലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്‌ ശുഭാപ്തിവിശ്വാസം

തിരുവനന്തപുരം : ഹിന്ദുസ്ഥാന്‍ സമാചാര്‍ : രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ്‌ കോണ്‍ഗ്രസിന്‌ ഒരു പുതു ഊര്‍ജ്ജം പ്രധാനം നല്‍കുന്നുവെന്ന് കെപിസിസി വൈസ് പ്രസിഡണ്ട്‌ എം.എം.ഹസ്സന്‍ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. പുതിയ ഉണര്‍വും ഊര്‍ജ്ജവും അദ്ദേഹത്തിനൊപ്പം ഉണ്ടാകും. അതിനുവേണ്ടിയാണല്ലോ അദ്ദേഹം അവധിയെടുത്തത്. അവധിഎടുക്കുമെന്ന് നേരത്തെതന്നെ പറഞ്ഞിരുന്നു. ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ ഊര്‍ജ്ജം കൂടെക്കാണും. ദൈനംദിന രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന കാര്യങ്ങളോട് രാഹുലിന് ഒരു നിരാശയോ അസംതൃപ്തിയോ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നേരെ വാ നേരെ പോ എന്ന പ്രകൃതത്തില്‍ വിശ്വസിക്കുന്ന നേതാവ് കൂടിയാണ് രാഹുല്‍. അധികാര രാഷ്ട്രീയത്തിനെ ഭാഗമായി കോണ്‍ഗ്രസില്‍ നടക്കുന്ന പല സംഭവങ്ങളും അദ്ദേഹത്തിനെ തളര്‍ത്തിയിട്ടുണ്ട്. അത്തരം എല്ലാ സംഭവവികാസങ്ങളോടും പൂര്‍ണ്ണമായി എതിരിടാനുള്ള കരുത്തു അദ്ദേഹം മ്യാന്‍മറില്‍ നിന്ന് നേടിയിട്ടുണ്ടാകുമെന്നു ഞാന്‍ കരുതുന്നു. കോണ്‍ഗ്രസിനെ ഇന്ത്യയില്‍ തന്നെ പുനരുജ്ജീവിപ്പിക്കാനുള്ള നേതൃപാടവം രാഹുലില്‍ കാണണം. അദ്ദേഹത്തിന്റെ പാരമ്പര്യം ആ വിധത്തിലുള്ളതാണ്. ആ ഊര്‍ജ്വസ്വലത രാഹുല്‍ നേടിയിരിക്കണം. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനുള്ള നേതൃപാടവം രാഹുലിന് ഉണ്ടെന്നാണ് എന്റെ പ്രതീക്ഷ. രാഹുലിന്റെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസമാണ് കോണ്‍ഗ്രസ്‌ പൊതുവേ പുലര്‍ത്തുന്നത്. എം.എം.ഹസ്സന്‍ പറഞ്ഞു. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *