രാഹുലിനോട് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടു കൊണ്ഗ്രെസ്
ദില്ലി :കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയോട് തിരിച്ചെത്താൻ പാർട്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. മടങ്ങിയെത്താൻ രാഹുലിന് സന്ദേശം അയച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം ഇതുവരെ മറുപടിയൊന്നും നൽകിയില്ലെന്നും സിംഗ് പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരണമെന്നും സിംഗ് അഭിപ്രായപ്പെട്ടു. പാർട്ടിയെ ഏകോപിപ്പിച്ചു കൊണ്ടുപോകാൻ സോണിയയ്ക്ക് മാത്രമേ കഴിയൂ. രാഹുൽ ഉപാദ്ധ്യക്ഷനായി തുടരണം.
അതേസമയം, രാഹുലിന് കൂടുതൽ പരിശീലനം ആവശ്യമാണെന്നും തിരിച്ചെത്തിയാൽ അദ്ദേഹം യാത്രകൾ ചെയ്യേണ്ടതുണ്ടെന്നും സിംഗ് പറഞ്ഞു. രാഹുലിനെ എഴുതിത്തള്ളരുത്, അദ്ദേഹം കഠിനാധ്വാനിയാണ്. പത്ത് വർഷം കൊണ്ട് ആർക്കും കപ്പലിന്രെ ക്യാപ്റ്റനാവാൻകഴിയില്ല- സിംഗ്പറഞ്ഞു.