രാഷ്ട്രീയത്തിലേക്കില്ലെന്ന് സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ പ്രവേശിക്കാനോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ തനിക്കു താത്പര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. ബിജെപിയിലെ ചില നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗാംഗുലി സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഗാംഗുലിയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ബിജപി ശ്രമിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഗാംഗുലിക്ക് മത്സരിക്കാന്‍ ബിജെപി ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം അത് നിരസിച്ചു. 2008ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ടെലിവിഷനില്‍ ക്രിക്കറ്റ് കമ്മന്റേറ്ററായി പ്രവര്‍ത്തിച്ചുവരികയാണ് ഗാംഗുലി.