രാഷ്ട്രീയക്കാർ ജയിച്ചപ്പോൾ ജനം തോറ്റു

മനോജ്‌ എട്ടുവീട്ടിൽ

തിരുവനന്തപുരം ( ഹിന്ദുസ്ഥാൻ സമാചാർ): സഭാതലം ഒരു പോർക്കളമാക്കി കേരളത്തിലെ നിയമസഭാ സാമാജികർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തെന്നു എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. നിയമസഭാ സാമാജികർ തമ്മിൽ മല്ലൻമ്മാരെപ്പോലെ പോരാടുക, സപീക്കറുടെ കസേര തല്ലിത്തകർക്കുക. ലോകത്ത് പാർലമെന്ററി ജനാധിപത്യം നടക്കുന്ന ഒരു രാജ്യത്തും ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടാവില്ല. അത്രയും മോശപ്പെട്ട കാര്യമാണ് കേരളാ നിയമസഭയിൽ നടന്നത്. രാഷ്ട്രീയക്കാർ ജയിച്ചു, ജനം തോറ്റു. അതാണ്‌ ഇവിടെ സംഭവിച്ചത്. എല്ലാം നടത്തിയിട്ട് അവർ ഹർത്താൽ നടത്തുന്നു, കരിദിനം നടത്തുന്നു. എല്ലാം ജനങ്ങളെ തോല്പ്പിച്ചു കൊണ്ടാണ് നടത്തുന്നത്. സുപ്രീം കോടതി ജഡ്ജിമാർ തന്നെ ചോദിച്ചു; കേരളത്തിൽ എന്താണ് നടക്കുന്നതെന്ന്?

മറ്റുള്ളവരിൽ നിന്ന് വിത്യസ്തമായി ഒരു സംസ്ക്കാരമൊക്കെ പ്രകടിപ്പിക്കുന്നവരല്ലേ എംഎൽഎ മാർ എന്നല്ലേ എല്ലാവരും കരുതുന്നത്. ആനയ്ക്ക് പ്രാന്തുപിടിച്ചാൽ ചങ്ങലകൊണ്ടു മൂടാം, പക്ഷെ ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാൽ എന്ത് ചെയ്യും. ഇന്നലെ സഭാ തലത്തിൽ ചങ്ങലയ്ക്കല്ലേ ഭ്രാന്ത് പിടിച്ചത്. നിയമസഭയോട് കാണിക്കേണ്ട ഒരാദരവ് പ്രതിപക്ഷവും, ഭരണപക്ഷവും കാണിച്ചില്ല. രണ്ടു കൂട്ടരും ഒരേ പോലെ കുറ്റക്കാരായി. രണ്ടുപേരും ജയിക്കുകയും ചെയ്തു. ജനം തോറ്റു. സഭയിലെ പ്രതിപക്ഷ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞു തടയുന്നതിലും പ്രവർതിക്കുന്നതിലും യുഡിഎഫ് പരാജയപ്പെട്ടു. കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ സഭയിൽ കൊണ്ടുവരുന്നതിൽ വിജയിച്ചപോലെ എന്തുകൊണ്ട് സ്പീക്കറെ അതേ പോലെ സഭയിൽ കൊണ്ടുവരാൻ എന്തേ ഭരണപക്ഷത്തിന് കഴിയാതെ പോയി.

മുന്നൂറോളം പേരുള്ള വാച്ച് ആൻഡ്‌ വാർഡ്‌ സഭയിൽ ഉണ്ടല്ലോ. സ്പീക്കർക്ക് ഈ വാച്ച് ആൻഡ്‌ വാർഡിന്റെ സംരക്ഷണം നല്കാമായിരുന്നല്ലോ? അതെന്തുകൊണ്ട് യുഡിഎഫ് ചെയ്തില്ല. 70-ൽ താഴെ മാത്രമല്ലേ പ്രതിപക്ഷം ഉള്ളൂ. അതിൽ തന്നെ കുറച്ചു പേർ മാത്രമല്ലേ സ്പീക്കറുടെ ഡയസിൽ കയറിയുള്ളൂ. അവരെ അനായാസം വാച്ച് ആൻഡ്‌ വാർഡിനു തടയാമല്ലോ? സംസ്ഥാന ഇന്റലിജൻസും പരാജയപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ നീക്കത്തെക്കുറിച്ച് അവർ റിപ്പോർട്ട് നൽകേണ്ടെ. അതിനനുസരിച്ച് വേണ്ടേ മറ്റു പ്രവർത്തനങ്ങൾ. ഇവിടെ ഭരണപക്ഷം മുൻകരുതൽ സ്വീകരിച്ചില്ല. സമരം ഉള്ളപ്പോൾ പള്ളിക്കൂടം ആദ്യമേ പൂട്ടിയിട്ടാൽ കുട്ടികൾ എങ്ങിനെ സ്ക്കൂളിൽ കയറും. അതുപോലെ സ്പീക്കറെ തടയുമെന്ന് മുൻകൂട്ടി കണ്ടു യുഡിഎഫ് മുൻകരുതൽ സ്വീകരിക്കണമായിരുന്നു. അതുകൊണ്ട് അവിടെ എൽഡിഎഫിന് വിജയിക്കാനായി. ഒന്നുകിൽ വാച്ച് ആൻഡ്‌ വാർഡിനെ ഉപയോഗിക്കരുത്. അല്ലെങ്കിൽ ഉപയോഗിക്കണം. ഇവർ അവിടെ രണ്ടും ചെയ്തില്ല. വാച്ച് ആൻഡു് വാർഡ്‌ ഉണ്ടായിരുന്നെങ്കിൽ സ്പീക്കർക്ക് സുഗമമായി വരാമായിരുന്നു. ബജറ്റിനു തൊട്ടു മുൻപ് സ്പീക്കർ ഡയസ് എൽഡിഎഫ് കയ്യടക്കി. അത് എൽഡിഎഫ് തന്ത്രമായിരുന്നു. അത് പൊളിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. എന്തായാലും തൊറ്റത് കേരള ജനത തന്നെ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

: സഭാതലം ഒരു പോർക്കളമാക്കി കേരളത്തിലെ നിയമസഭാ സാമാജികർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തെന്നു എസ് എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. നിയമസഭാ സാമാജികർ തമ്മിൽ മല്ലൻമ്മാരെപ്പോലെ പോരാടുക, സപീക്കറുടെ കസേര തല്ലിത്തകർക്കുക. ലോകത്ത് പാർലമെന്ററി ജനാധിപത്യം നടക്കുന്ന ഒരു രാജ്യത്തും ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടാവില്ല. അത്രയും മോശപ്പെട്ട കാര്യമാണ് കേരളാ നിയമസഭയിൽ നടന്നത്. രാഷ്ട്രീയക്കാർ ജയിച്ചു, ജനം തോറ്റു. അതാണ്‌ ഇവിടെ സംഭവിച്ചത്. എല്ലാം നടത്തിയിട്ട് അവർ ഹർത്താൽ നടത്തുന്നു, കരിദിനം നടത്തുന്നു. എല്ലാം ജനങ്ങളെ തോല്പ്പിച്ചു കൊണ്ടാണ് നടത്തുന്നത്. സുപ്രീം കോടതി ജഡ്ജിമാർ തന്നെ ചോദിച്ചു; കേരളത്തിൽ എന്താണ് നടക്കുന്നതെന്ന്? മറ്റുള്ളവരിൽ നിന്ന് വിത്യസ്തമായി ഒരു സംസ്ക്കാരമൊക്കെ പ്രകടിപ്പിക്കുന്നവരല്ലേ എംഎൽഎ മാർ എന്നല്ലേ എല്ലാവരും കരുതുന്നത്. ആനയ്ക്ക് പ്രാന്തുപിടിച്ചാൽ ചങ്ങലകൊണ്ടു മൂടാം, പക്ഷെ ചങ്ങലയ്ക്ക് ഭ്രാന്തു പിടിച്ചാൽ എന്ത് ചെയ്യും. ഇന്നലെ സഭാ തലത്തിൽ ചങ്ങലയ്ക്കല്ലേ ഭ്രാന്ത് പിടിച്ചത്. നിയമസഭയോട് കാണിക്കേണ്ട ഒരാദരവ് പ്രതിപക്ഷവും, ഭരണപക്ഷവും കാണിച്ചില്ല. രണ്ടു കൂട്ടരും ഒരേ പോലെ കുറ്റക്കാരായി. രണ്ടുപേരും ജയിക്കുകയും ചെയ്തു. ജനം തോറ്റു. സഭയിലെ പ്രതിപക്ഷ നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞു തടയുന്നതിലും പ്രവർതിക്കുന്നതിലും യുഡിഎഫ് പരാജയപ്പെട്ടു. കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ സഭയിൽ കൊണ്ടുവരുന്നതിൽ വിജയിച്ചപോലെ എന്തുകൊണ്ട് സ്പീക്കറെ അതേ പോലെ സഭയിൽ കൊണ്ടുവരാൻ എന്തേ ഭരണപക്ഷത്തിന് കഴിയാതെ പോയി. മുന്നൂറോളം പേരുള്ള വാച്ച് ആൻഡ്‌ വാർഡ്‌ സഭയിൽ ഉണ്ടല്ലോ. സ്പീക്കർക്ക് ഈ വാച്ച് ആൻഡ്‌ വാർഡിന്റെ സംരക്ഷണം നല്കാമായിരുന്നല്ലോ? അതെന്തുകൊണ്ട് യുഡിഎഫ് ചെയ്തില്ല. 70-ൽ താഴെ മാത്രമല്ലേ പ്രതിപക്ഷം ഉള്ളൂ. അതിൽ തന്നെ കുറച്ചു പേർ മാത്രമല്ലേ സ്പീക്കറുടെ ഡയസിൽ കയറിയുള്ളൂ. അവരെ അനായാസം വാച്ച് ആൻഡ്‌ വാർഡിനു തടയാമല്ലോ? സംസ്ഥാന ഇന്റലിജൻസും പരാജയപ്പെട്ടിരിക്കുന്നു. പ്രതിപക്ഷ നീക്കത്തെക്കുറിച്ച് അവർ റിപ്പോർട്ട് നൽകേണ്ടെ. അതിനനുസരിച്ച് വേണ്ടേ മറ്റു പ്രവർത്തനങ്ങൾ. ഇവിടെ ഭരണപക്ഷം മുൻകരുതൽ സ്വീകരിച്ചില്ല. സമരം ഉള്ളപ്പോൾ പള്ളിക്കൂടം ആദ്യമേ പൂട്ടിയിട്ടാൽ കുട്ടികൾ എങ്ങിനെ സ്ക്കൂളിൽ കയറും. അതുപോലെ സ്പീക്കറെ തടയുമെന്ന് മുൻകൂട്ടി കണ്ടു യുഡിഎഫ് മുൻകരുതൽ സ്വീകരിക്കണമായിരുന്നു. അതുകൊണ്ട് അവിടെ എൽഡിഎഫിന് വിജയിക്കാനായി. ഒന്നുകിൽ വാച്ച് ആൻഡ്‌ വാർഡിനെ ഉപയോഗിക്കരുത്. അല്ലെങ്കിൽ ഉപയോഗിക്കണം. ഇവർ അവിടെ രണ്ടും ചെയ്തില്ല. വാച്ച് ആൻഡു് വാർഡ്‌ ഉണ്ടായിരുന്നെങ്കിൽ സ്പീക്കർക്ക് സുഗമമായി വരാമായിരുന്നു. ബജറ്റിനു തൊട്ടു മുൻപ് സ്പീക്കർ ഡയസ് എൽഡിഎഫ് കയ്യടക്കി. അത് എൽഡിഎഫ് തന്ത്രമായിരുന്നു. അത് പൊളിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ല. എന്തായാലും തൊറ്റത് കേരള ജനത തന്നെ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *