രാജ്യ താല്പര്യം പരിഗണിച്ച ബജറ്റ് : മോദി

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ ; കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി അവതരിപ്പിച്ച ബജറ്റ് രാജ്യതാല്പര്യം മുന്‍ നിര്‍ത്തി ഉള്ളതായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .  ട്വിറ്ററിലാണ്‌ മോദി ധനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്‌. വിവിധ സംസ്‌ഥാനങ്ങളുടെ അഭിലാഷമറിഞ്ഞ്‌ ബജറ്റ്‌ അവതരിപ്പിച്ച ജയ്‌റ്റിലിയെ അഭിനന്ദിക്കുന്നതായി മോദി കുറിച്ചു. ബജറ്റ്‌ ഒരു കൃത്യമായ ഉള്‍ക്കാഴ്‌ച നല്‍കുന്നു. പുരോഗമനപരമായ,യാഥാര്‍ഥ്യജനകമായ, പോസിറ്റീവായ, പ്രാവര്‍ത്തികമായ, ജാഗ്രതയുള്ള ബജറ്റാണിതെന്നു മോദി വിലയിരുത്തി.

പാവങ്ങള്‍ക്ക്‌അനുകൂല,വളര്‍ച്ചയ്‌ക്കനുകൂല,മധ്യവര്‍ഗത്തിനനുകൂല,യുവാക്കള്‍ക്കനുകൂല,മാറ്റമുളവാക്കുന്ന ബജറ്റാണ്‌ ജയ്‌റ്റ്‌ലി അവതരിപ്പിച്ചത്‌. വളര്‍ച്ചയും തൊഴില്‍ അവസരങ്ങളും നീതിയും ബജറ്റ്‌ ഉറപ്പാക്കുന്നു. വ്യവസായ സൗഹൃദ ബജറ്റാണിത്‌. നികുതി വിഷയത്തില്‍ എല്ലാ സംശയവും അകറ്റുന്നു. സുതാര്യമായ,സുസ്‌ഥിരമായ,ദീര്‍ഘദര്‍ശനം ചെയ്യാവുന്ന നികുതി ഘടനായാണ്‌ ഇവിടെയുള്ളതെന്ന്‌ നിക്ഷേപകര്‍ക്ക്‌ ഉറപ്പു നല്‍കുന്നു, മോദി ട്വീറ്റില്‍ അറിയിച്ചു

Add a Comment

Your email address will not be published. Required fields are marked *