രാജ്യമെമ്പാടും ഗോവധം നിരോധിക്കാന്‍ കേന്ദ്രം നീക്കം തുടങ്ങി

ദില്ലി ; രാജ്യം മുഴുവന്‍ ഗോവധം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി . പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞു നിയമ മന്ത്രാലയത്തിനു കത്തയച്ചു . ഗുജറാത്തിലും മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലും നിരോധനം നിലവിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ നിയമം മറ്റ് സംസ്ഥാനങ്ങളുടെ പരിഗണനയ്ക്കയക്കും.

നിയമമന്ത്രാലയത്തിന്‌ അയച്ച കത്തില്‍ പശുക്കളെയും പാല്‍ ഉത്‌പാദിപ്പിക്കുന്ന മറ്റു മൃഗങ്ങളെയും കൊല്ലുന്നതു തടയാന്‍ ഭരണഘടനപരമായി നിയമസാധുതയുണേ്‌ടാ എന്നു പരിശോധിച്ച്‌ ഉപദേശം നല്‍കാനാണു നിര്‍ദേശിച്ചിരിക്കുന്നത്‌. ഭരണഘടനയിലെ 48-ാം വകുപ്പനുസരിച്ചു നിയമനിര്‍മാണത്തിനു സാധ്യതയുണേ്‌ടാ എന്നാണു കേന്ദ്രസര്‍ക്കാര്‍ നിയമമന്ത്രാലയത്തോട്‌ ഉപദേശം തേടിയിരിക്കുന്നത് . ഇതു പ്രകാരം നൂതനവും ശാസ്‌ത്രീയവുമായ കാര്‍ഷിക, മൃഗസംരക്ഷണ ലക്ഷ്യങ്ങള്‍ക്കായി പശുക്കള്‍ ഉള്‍പ്പെടെയുള്ള കന്നുകാലികളെ കൊല്ലുന്നതു നിരോധിക്കാവുന്നതാണ്‌.

ഉത്തര്‍പ്രദേശ്‌, ജാര്‍ഖണ്ഡ്‌, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ ഏറ്റവുമൊടുവിലായി മഹാരാഷ്‌ട്രയിലാണു സംസ്ഥാന സര്‍ക്കാര്‍ ഗോവധ നിരോധനം ഏര്‍പ്പെടുത്തിയത്‌. മഹാരാഷ്‌ട്രയിലെ നിരോധനം വന്‍ പ്രതിഷേധങ്ങളുയര്‍ത്തിയതിനു പിന്നാലെയാണു നിരോധന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളുടെ പിന്നാലെ നീങ്ങുന്നത്‌. ബീഫ് കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും ഇപ്രകാരം ചെയ്‌താല്‍ പിഴയും തടവും ശിക്ഷ വിധികുമെന്നും ഉള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വിവാദമായിട്ടുണ്ട് . മഹാരാഷ്ട്രയില്‍ ഗോ വധം നിരോധിച്ച സംഭവത്തില്‍ ചെന്നൈയില്‍ അഭിഭാഷകര്‍ പ്രതിഷേധം നടത്തുകയും ചെയ്തു .

ഇന്നു തുടങ്ങുന്ന ഹരിയാന നിയമസഭയുടെ ബജറ്റ്‌ സമ്മേളനത്തില്‍ ഗോവധ നിരോധന നിയമം അവതരിപ്പിക്കുമെന്നു കൃഷിമന്ത്രി ഓം പ്രകാശ്‌ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനായി`ഗോവംശ്‌ സംരക്ഷണ്‍, ഗോ സംവര്‍ധന്‍’ ബില്‍ അവതരിപ്പിക്കുമെന്നാണ്‌ മന്ത്രി അറിയിച്ചത്‌. ഇതോടെ ഹരിയാനയിലും ഗോവധ നിരോധനം നടപ്പില്‍ വരും.

Add a Comment

Your email address will not be published. Required fields are marked *