രാജ്യത്ത് പന്നിപ്പനി മരണം 1900

ദില്ലി: പന്നിപ്പനി മൂലം 32 പേര്‍ കൂടി മരണപ്പെട്ടതോടെ ഈ രോഗം മൂലം കരിച്ചവരുടെ എണ്ണം 1900 ആയി ഉയര്‍ന്നു. വ്യാഴാഴ്ച മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍31000 ആണ് . കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്നലെ വരെ 181841 പേര്‍ പന്നിപ്പനി മരണത്തിനു കീഴടങ്ങി. 31156 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു .രാജസ്ഥാന്‍ , ഗുജറാത്ത് എന്നിവിടങ്ങളില്‍ ആണ് ഏറ്റവും രൂക്ഷമായി പന്നിപ്പനി പിടിമുറുക്കിയിരിക്കുന്നത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജസ്ഥാനില്‍ ആരുപുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു . രാജസ്ഥാനില്‍ മാത്രം ഇതോടെ 397 മരണങ്ങള്‍ ആയി .ഗുജറാത്തില്‍ 4൦൦ പേരാണ് കൊല്ലപ്പെട്ടത് . മഹാരാഷ്ട്രയില്‍ 322 പേരും മധ്യപ്രദേശില്‍ 266 പേരും ഇതേവരെ കൊല്ലപ്പെട്ടു . തെലങ്കാന,പശ്ചിമബംഗാള്‍ ,കര്‍ണാടക , ദില്ലി എന്നിവിടങ്ങളിലും രോഗം പിടിമുറുക്കി ക്കഴിഞ്ഞു. ഇവിടങ്ങളില്‍ യഥാക്രമം 74,23,77,12 പേര്‍ ഈ രോഗം മൂലം മരിച്ചു എന്നാണ് കണക്കുകള്‍.

Add a Comment

Your email address will not be published. Required fields are marked *