രാജ്യം പന്നിപ്പനി ഭീതിയില്‍

 

ദില്ലി ; രാജ്യം പന്നിപ്പനി ഭീതിയില്‍ .രാജസ്ഥാനില്‍ കഴിഞ്ഞ രണ്‌ടു ദിവസത്തിനിടെ പന്നിപ്പനി മൂലം 19 പേര്‍കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ ഈ വര്‍ഷം പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 321 ആയി. രോഗം സ്ഥിരീകരിച്ച 5,949 പേരില്‍ 321 പേര്‍ ഇതിനോടകം മരണത്തിനു കീഴടങ്ങി. രാജ്യത്തു പന്നിപ്പനി മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചതു രാജസ്ഥാനിലാണ്‌.

ജയ്‌പുര്‍-60, അജ്‌മീര്‍-35, ജോധ്‌പുര്‍-30, നാഗുര്‍-27, ബര്‍മെര്‍-22, കോട്ട-14, ചിത്തോര്‍ഗഡ്‌-12, സികാര്‍,പാലി എന്നിവിടങ്ങളില്‍ 11 വീതവും ഉദയ്‌പുര്‍-10, ബില്‍വാര,ചുരു എന്നിവിടങ്ങളില്‍ ഏഴും തോഗ്‌, ദൗസ എന്നിവിടങ്ങളില്‍ ആറും ഭാരത്‌പുര്‍,ബിക്കാനിര്‍, ജുന്‍ജുനു എന്നിവിടങ്ങളില്‍ അഞ്ചുവീതവും മറ്റു പല സ്ഥലങ്ങളിലായി ഒന്നു മുതല്‍ നാലു പേര്‍ വരെയും ആളുകള്‍ ഇതിനോടകം മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്‌ട്രയില്‍ പന്നിപ്പനി മൂലം ഞായറാഴ്‌ച പത്തുപേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തു പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 211 ആയി. പൂനയില്‍ നാലും, മുംബൈയില്‍ രണ്‌ടും, ഔറംഗാബാദ്‌, അഹമ്മദ്‌നഗര്‍, ലാത്തുര്‍, വാസിം എന്നി സ്ഥലങ്ങളില്‍ ഒന്നുവീതവും ആളുകളാണു ഞായറാഴ്‌ച മരിച്ചത്‌. രോഗം സ്ഥിരീകരിച്ച 2,501 പേരില്‍ 37 ആളുകള്‍ അതീവ ഗുരുതരാവസ്ഥയിലാണ്‌. 1901 ആളുകള്‍ ആശുപത്രി വിട്ടു എന്നാല്‍ 392 ആളുകള്‍ ഇപ്പോഴും ആശുപത്രികളില്‍ തുടരുന്നതായും 115 ആളുകളില്‍ കൂടി രോഗം കണെ്‌ടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു

Add a Comment

Your email address will not be published. Required fields are marked *