രാജ്മോഹന്‍ ഉണ്ണിത്താനെ പിന്തുണച്ച് ബി.ഉണ്ണികൃഷ്ണന്
തിരുവനന്തപുരം : രാജ്മോഹന്‍ ഉണ്ണിത്താനെ കെഎസ്എഫ്ഡിസി ചെയര്‍മാനാക്കിയതിനെ സ്വാഗതം ചെയ്യുന്നതായി ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സാറ്റലൈറ്റ് അവകാശത്തിനേര്പ്പെടുത്തിയ വാറ്റ് പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരം നടത്തുമെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താനെ ചെയര്‍മാനാക്കിയതില്‍ പ്രതിഷേധിച്ചി ഇടവേള ബാബു, ദിലീപ്, മണിയന്‍പിള്ള രാജു, സിദ്ദീഖ്, ഷാജി കൈലാസ് എന്നിവര്‍ നേരത്തെ രാജിവെച്ചിരുന്നു.( രാജി രാമന്‍കുട്ടി )