രാജ്പാക്സേയുടെ മുഖ്യ സഹായി അഴിമതികേസില്‍ അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കയിലെ  മുന്‍ പ്രസിഡന്റ്‌ മഹീന്ദ്ര രജപക്‌സെയുടെ മുഖ്യസഹായിയെ അഴിമതിക്കേസില്‍ അറസ്റ്റു ചെയ്‌തു. സജിന്‍ ഡി വാസ്‌ ഗുണവര്‍ധനയെന്നയാളാണ്‌ അറസ്റ്റിലായത്‌. വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്നാണ്‌ ഇയാള്‍ക്കെതിരെയുള്ള പരാതി.

രജപക്‌സെയുടെ മുഖ്യ സഹായിയായിരുന്ന ഇയാള്‍ ഇപ്പോള്‍ പാര്‍ലമെന്റംഗമാണ്‌. ഇദ്ദേഹത്തേയും ഭാര്യയേയും നിരവധി തവണ അഴിമതി വിരുദ്ധ ഏജന്‍സി ചോദ്യം ചെയ്‌തിരുന്നു. ഇതിനു ശേഷമാണ്‌ അറസ്റ്റ്‌.

 

Add a Comment

Your email address will not be published. Required fields are marked *