രാജ്നാഥ് സിംഗിന്റെ വസതിക്ക് മുന്നില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

 

ദില്ലി ; കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിക്ക് മുന്നില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു .ദില്ലിയിലെ അശോക റോഡിലെ വസതിക്ക് മുന്നിലാണ് 25 കാരന്‍ ആത്മാഹുതി നടത്താന്‍ തുനിഞ്ഞത് .ദബുഎന്ന യുവാവ് ദേഹമാസകലം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് പോലിസ് . ആഭ്യന്തമന്ത്രിയുടെ വസതിയില്‍ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടനടി സംഭവസ്ഥലത്ത് എത്തുകയും യുവാവിനെ അബോധാവസ്ഥയില്‍ ആര്‍ എം എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു . സംഭവത്തിന്‌ പിന്നിലെ കാരണം വ്യക്തമല്ല . യുവാവിനു ബോധം തെളിയുന്നതിനായി കാത്തിരിക്കുകയാണ് എന്ന് പോലിസ് അറിയിച്ചു .കൈകളില്‍ കാണപ്പെട്ട മുറിപ്പാടുകള്‍ സംശയം ജനിപ്പിക്കുന്നുന്ടെനും യുവാവ് മദ്യത്തിനു അടിമയാണോ എന്നകാര്യം അന്വേഷിച്ചു വരികയാണ് എന്നും പോലിസ് പറഞ്ഞു .

 

Add a Comment

Your email address will not be published. Required fields are marked *