രാജമലയില്‍ ഇരുപത്തഞ്ചോളം വരയാടിന്‍ കുഞ്ഞുങ്ങള്‍

മൂന്നാര്‍: ഇരവികളം ദേശീയോദ്യാനത്തിലെ രാജമലയില്‍ ഈവര്‍ഷം ഇരുപത്തഞ്ചോളം വരയാടിന്‍ കുഞ്ഞുങ്ങള്‍ പിറന്നതായി വനംവകുപ്പ് ജീവനക്കാര്‍. ഇരവികുളം ത്തിന്റെ വരദാനമായ വരയാടുകളുടെ പ്രജനനകാലമായതിനാല്‍ ഫെബ്രുവരി ആദ്യവാരം മുതല്‍ പാര്‍ക്ക് അടച്ചിട്ടിരിക്കുകയാണ്. രണ്ട് മാസക്കാലത്തേയ്ക്കാണ് പാര്‍ക്കില്‍ സഞ്ചാരികള്‍ക്ക് പ്രവേശന വിലക്കുള്ളത്. ഏപ്രില്‍ ആദ്യവാരം പാര്‍ക്ക് സന്ദര്‍ശര്‍കകര്‍ക്കായി തുറന്നുകൊടുക്കുവാനാണ് വനം വകുപ്പ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ഫെബ്രുവരിയില്‍ ആരംഭിക്കുന്ന പ്രജനനകാലം പക്ഷേ ഇത്തവണ ജനുവരിയില്‍ത്തന്നെ ആരംഭിച്ചിരുന്നു. ആറുകുഞ്ഞുങ്ങളെ ജനുവരിയില്‍ വനം വകുപ്പ് ജീവനക്കാര്‍ പുതുതായി കണ്ടെത്തിയിരുന്നു. ഇതുവരെ 25 കുഞ്ഞുങ്ങള്‍ പിറന്നതായാണ് ഔദ്യോഗിക കണക്ക്.

Add a Comment

Your email address will not be published. Required fields are marked *