രണ്ടോ മൂന്നോ വര്ഷം: മാര്‍പാപ്പ

വത്തിക്കാന്‍: അധികകാലം സ്ഥാനത് തുടരാന്‍ താത്പര്യമില്ല എന്ന സൂചന നല്‍കി ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഏറിയാല്‍ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ താന്‍ സ്‌ഥാനമൊഴിഞ്ഞേക്കുമെന്നു കത്തോലിക്കാ സഭയുടെ ആദ്യാത്മിക ആചാര്യന്‍ പറയാതെ പറയുന്നു. പദവിയിലെത്തിയതിന്റെ രണ്ടാംവാര്‍ഷിക ദിനത്തില്‍ ഒരു  ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ മാര്‍പ്പാപ്പ ഇങ്ങനെ ഒരു സൂചന നല്‍കിയത്.

നാലോ അഞ്ചോ വര്‍ഷം മാത്രമേ താന്‍ ഈ പദവിയിലുണ്ടാകൂ. അതില്‍ രണ്ടു വര്‍ഷം കടന്നുപോയി. ചുരുങ്ങിയകാലം ഈ പദവിയില്‍ ഇരുന്നാല്‍ മതി എന്ന ദൈവനിശ്‌ചയമുണ്ടെന്ന്‌ ഒരു തോന്നല്‍.

സ്‌ഥാനമൊഴിയാനുള്ള തന്റെ മുന്‍ഗാമി ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ തീരുമാനം ധീരമായിരുന്നു. ആ മാതൃകയ്‌ക്ക്‌ തുടര്‍ച്ചയുണ്ടാകണം. വിരമിച്ചശേഷം ബ്യൂണസ്‌ അയേഴ്‌സിലേക്ക്‌ തിരിച്ചുപോകണമെന്നാണ്‌ ആഗ്രഹം. വത്തിക്കാനിലേക്കു വന്നപ്പോള്‍ കൈയില്‍ ഒരു ചെറിയ സ്യൂട്ട്‌കേസ്‌ മാത്രം കരുതിയതും അതുകൊണ്ടുതന്നെയെന്ന്‌ അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.

Add a Comment

Your email address will not be published. Required fields are marked *