രണ്ടു വോട്ടര്‍ ഐ ഡി കാര്‍ഡുകള്‍ ; ബേദിക്ക് തെരഞ്ഞെടുപ്പു കമ്മിഷന് ക്ലീന്‍ ചിട്ട് നല്കി
ദില്ലി ; വ്യത്യസ്ത മേൽവിലാസങ്ങളിൽ രണ്ട് വോട്ടർ തിരിച്ചറിയൽ കാർഡുകൾ ഉള്ളതായി കണ്ടെത്തിയ ദില്ലി യിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ക്ലീൻ ചിറ്റ് നൽകി. താൽകതോറ ലെയ്ൻ മേൽവിലാസത്തിലുള്ള തന്റെ തിരിച്ചറിയൽ കാർഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബേദി അപേക്ഷ നൽകിയിരുന്നതായി കമ്മിഷൻ സ്ഥിരീകരിച്ചു.ഉദയ് പാർക്ക്,താൽകതോറ ലെയ്ൻ മേൽവിലാസങ്ങളിലായിTZD1656909 , SJE0047969നന്പറുകളിൽ രണ്ട് വോട്ടർ കാർഡുകൾ ബേദിക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍രെ രേഖകൾ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ,രേഖകൾ പരിശോധിച്ച ശേഷമാണ് ബേദിക്ക് ക്ലീൻ ചിറ്റ് നൽകിയത്. തിരഞ്ഞെടുപ്പ് പത്രികയിൽ ബേദി രേഖപ്പെടുത്തിയിരിക്കുന്നത് ഉദയ് പാർക്ക് മേൽവിലാസമാണ്.