രക്തചന്ദന കള്ളക്കടത്തുകാരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ചിത്തൂര്‍ ജില്ലയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രക്തചന്ദന കള്ളക്കടത്തുകാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇരുപതു കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടു. പത്തിലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. കള്ളക്കടത്തുസംഘത്തില്‍ നൂറോളം പേരുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇവരില്‍ ചിലര്‍ ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ചിറ്റൂര്‍ ജില്ലയിലെ ശേഷാചലം വനത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

കള്ളക്കടത്തുകാര്‍ മാരകായുധങ്ങളുമായി പോലീസിനെ ആക്രമിക്കുകയായിരുന്നു. പോലീസ് നടത്തിയ വെടിവെപ്പില്‍ പതിനൊന്ന് അക്രമികള്‍ സംഭവവസ്ഥലത്തുതന്നെ മരിച്ചുവീണു.2013ല്‍ ഇതേമേഖലയില്‍ കള്ളക്കടത്തുകാര്‍ രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കൊല്ലുകയുണ്ടായി.

 

 

Add a Comment

Your email address will not be published. Required fields are marked *