യോജിക്കാതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മാത്യു.ടി.തോമസ്‌

തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍): ദേശീയ തലത്തില്‍ ജനതാദള്‍ യോജിച്ചതിനെ തുടര്‍ന്ന് കേരളത്തിലെ രണ്ടു ജനതാദളും യോജിക്കുക തന്നെ ചെയ്യുമെന്നും, പക്ഷെ കേരളത്തിലെ ജനതാദള്‍ യോജിക്കാതിരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി സംശയമുണ്ടെന്നും ജനതാദള്‍ സെക്യുലര്‍ നേതാവ് മാത്യു.ടി.തോമസ്‌ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു. കേന്ദ്ര ജനതാദളുകള്‍ ഒരൊറ്റ പാര്‍ട്ടിയാകാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലും ആ ഐക്യം വേണമെന്ന് പറഞ്ഞു ജെഡിയു സംസ്ഥാന പ്രസിഡണ്ട്‌ വീരേന്ദ്രകുമാര്‍ ഐക്യത്തെ സ്വാഗതം ചെയ്തതാണ്. പിന്നെയാണ് വലിയ പാര്‍ട്ടിയെ ചെറിയ പാര്‍ട്ടി അല്ല മുന്നണിയിലേക്ക് ക്ഷണിക്കെണ്ടതെന്നും മറ്റുമുള്ള ശ്രേയാംസ് കുമാറിന്റെ പ്രസ്താവന വരുന്നത്. എന്തുകൊണ്ടാണ് അത്തരമൊരു പ്രസ്താവന ശ്രേയാംസ് കുമാര്‍ പുറപ്പെടുവിച്ചത് എന്നറിയില്ല. എന്തായാലും ആ പ്രസ്താവനയെ ഗൌരവമായി കാണുന്നില്ല. പക്ഷെ കേന്ദ്ര തീരുമാനം വരുമ്പോള്‍ കേരളത്തിലെ ജനതാദളുകള്‍ യോജിക്കാതിരിക്കാന്‍ കാരണം കാണുന്നില്ലെന്നും മാത്യു.ടി.തോമസ്‌ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *