യോഗേന്ദ്ര യാദവിനെ എ എ പി വക്താവ് സ്ഥാനത്തു നിന്നും നീക്കം ചെയ്തു
ദല്‍ഹി : ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ വക്താവ് സ്ഥാനത്തു നിന്നും യോഗേന്ദ്ര യാദവിനെ നീക്കി. സ്ഥാപക നേതാക്കളില്‍ ഒരാളാണ് യോഗേന്ദ്ര യാദവ്. യോഗേന്ദ്ര യാദവിനൊപ്പം പ്രശാന്ത് ഭൂഷണെയും, ആനന്ദ് കുമാറിനെയും വക്താവ് സ്ഥാനത്തു നിന്നും നീക്കം ചെയ്തു. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ദേശീയ കൗണ്‍സിലില്‍ നിന്നും പുറത്താക്കിയതിനു പിന്നാലെയാണ് പാര്‍ട്ടി വക്താവ് സ്ഥാനത്തു നിന്നും യോഗേദ്ര യാദവിനെ മാറ്റിയിരിക്കുന്നത്. അതോടൊപ്പം 20 അംഗ പുതിയ പാനല്‍ മെമ്പര്‍മാരുടെ ലിസ്റ്റും പാര്‍ട്ടി പുറത്തു വിട്ടു. പുതിയ പാനല്‍ മെമ്പര്‍മാര്‍ എല്ലാവരും കേജ്രിവാള് പക്ഷക്കാരാണ്.
( രാജി രാമന്‍കുട്ടി )