യെമന്‍ തുറമുഖങ്ങളുടെ നിയന്ത്രണം സൗദി സൈന്യം ഏറ്റെടുത്തു
സനാ: സംഘര്‍ഷം തുടരുന്ന യെമനില്‍ തുറമുഖങ്ങളുടെ നിയന്ത്രണം സൗദി സൈന്യം ഏറ്റെടുത്തു. ഷിയാ വിമതരായ ഹൂദികള്‍ക്കെതിരേ സൗദിയുടെ നേതൃത്വത്തില്‍ തുടരുന്ന വ്യോമാക്രമണത്തില്‍ വിമതരുടെ മിസൈല്‍, ആയുധ ശേഖരങ്ങള്‍ തകര്‍ത്തു. രാജ്യത്തെ തുറമുഖങ്ങളില്‍ ഇപ്പോള്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായി എത്താം എന്നതിനാല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ രക്ഷാമാര്ഗത്തിനു വഴിതെളിഞ്ഞിട്ടുണ്ട്. മരുന്നുകളും മറ്റ് ദുരിതാശ്വാസ സാമഗ്രികളുമായി ഇറാന് യെമനിലേക്കു കപ്പല്‍ അയച്ചിട്ടുണ്ട്. ഇറാന് റെഡ് ക്രെസന്റ് നല്കിയ മരുന്നുകളും ഉപകരണങ്ങളും ഭക്ഷ്യപദാര്ഥങ്ങളുമാണു കപ്പലിലുളളത്.
( രാജി രാമന്‍കുട്ടി )