യെമന്‍ : ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കും എന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

ദില്ലി ; ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്ന യമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും എന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് . കര , ജല , വ്യോമ മാര്‍ഗങ്ങളില്‍ ഏതും ഉപയോഗിച്ച് എത്രയും വേഗം ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് എന്ന് അവര്‍ തന്റെ ട്വിട്ടര്‍ സന്ദേശത്തില്‍ ആണ് വ്യക്തമാക്കിയത് . കുട്ങ്ങിക്കിടക്കുന്നവരില്‍ കൂടുതലും മലയാളികള്‍ ആണ് . മൂവായിരത്തോളം മലയാളികളെയും മറ്റു ഇന്ത്യക്കാരെയും തിരികെ എത്തിക്കാന്‍ രണ്ടു കപ്പലുകള്‍ വിട്ടു നകിയതായും അവര്‍ സന്ദേശത്തില്‍ പറഞ്ഞു . എന്നാല്‍ കപ്പലുകള്‍ അഞ്ചു ദിവസത്തിന് ശേഷമേ അവിടെ എത്ത്തിപ്പെടുകയുള്ളൂ എന്നും വ്യോമയാന മേഖല അപകടം വിളിച്ചു വരുത്തുന്ന ഒരു സന്ദര്ഭം ആണെന്നും ഇതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നും അവര്‍ പറഞ്ഞു . വ്യോമയാന മേഖല തുറക്കുന്നത് സംബന്ധിച്ചു സൌദി സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയതായും അവര്‍ പറഞ്ഞു . കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ മലയാളികളുമായി ഫോണില്‍ ബന്ധപ്പെത്തിരുന്നു എനും അവരില്‍ പലരുടെയും പാസ്പോര്‍ട്ടുകള്‍ ഇതുവരെ വിട്ടുകിട്ടിയിട്ടില്ല എന്നും മാസങ്ങളായി ലഭിക്കാനുള്ള ശമ്പള കുടിശിക യുടെ കാര്യവുംപാസ്പോര്‍ട്ട് വിട്ടുനല്കാനുള്ള കാര്യവും സൌദി സര്‍ക്കാരുമായി ഇന്ത്യന്‍ എംബസി അധികൃതര്‍ സംസാരിച്ചു വരികയാണ് എന്നും അവര്‍ അറിയിച്ചു . യെമനില്‍ കുടുങ്ങിയ മലയാളികള്‍ നിലവില്‍ സുരക്ഷിതര്‍ ആണെന്നാണ്‌ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചതെന്നും അവര്‍ പറഞു.

 

Add a Comment

Your email address will not be published. Required fields are marked *