യു പി യില്‍ മൂന്നു പെണ്കു്ട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി

ലക്‌നൗ:  ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയില്‍ നിന്നുള്ള മൂന്ന്‌ ദലിത്‌ പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. കൂട്ടമാനഭംഗവും തുടര്‍ന്ന്‌ കൊലപാതകവുമാണെന്ന്‌ ആരോപിച്ച്‌ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ രംഗത്തെത്തി. ഇതില്‍ രണ്ട്‌ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്‌. കതിയാരി ഗ്രാമത്തില്‍ നിന്നു വരുന്നവരാണ്‌ ഇവര്‍ രണ്ടുപേരും.

18, 13, ഒന്‍പത്‌ എന്നിങ്ങനെയാണ്‌ കുട്ടികളുടെ പ്രായം. വെള്ളി ഉച്ചയോടു കൂടി വൈക്കോലെടുക്കാന്‍ പാടത്തേക്കു പോയതാണിവര്‍. പിറ്റേ ദിവസം പാടത്ത്‌ തന്നെ മൃതദേഹങ്ങള്‍ കണ്ടെത്തി. തലയിലും കഴുത്തിലും മുറി വുണ്ടായിരുന്നു. മാനഭംഗം നടന്നോ എന്നു സ്‌ഥിരീകരിച്ചിട്ടില്ലെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാ ണെന്ന്‌ പൊലീസുകാര്‍ അറിയിച്ചു.

Add a Comment

Your email address will not be published. Required fields are marked *