യു ഡി എഫിൽ പ്രതിസന്ധിയില്ല; ഉചിതമായ നടപടിയുണ്ടാകും : എ കെ ആന്റണി

കൊച്ചി: യു ഡി എഫിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്നും മുന്നണിയിൽ ഒരു പ്രതിസന്ധിയുമില്ലെന്നും കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം എ കെ ആന്റണി. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ ഉചിതമായ നടപടി തന്നെയുണ്ടാകും. ഇക്കാര്യത്തിൽ തനിക്ക് ആശങ്കയില്ല. ഇതിലും വലിയ പ്രതിസന്ധി യു ഡി എഫ് നേരിട്ടിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കാനുള്ള കഴിവ് യു ഡി എഫിനും മുഖ്യമന്ത്രിക്കും ഉണ്ടെന്ന് ആന്റണി പറഞ്ഞു. അതേസമയം കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാൻ ഉമ്മൻചാണ്ടി തയ്യാറായില്ല. കഴിഞ്ഞ ദിവസം പറഞ്ഞതിൽ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ എ കെ ആന്റണി താമസിച്ചിരുന്ന മുറിയിലെത്തിയാണ് ഉമ്മൻചാണ്ടി അദ്ദേഹത്തെ കണ്ടത്.

ജിബി സദാശിവൻ
കൊച്ചി

Add a Comment

Your email address will not be published. Required fields are marked *