യുസഫലി കേച്ചേരി അന്തരിച്ചു

കൊച്ചി ; പ്രശസ്‌ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിഅന്തരിച്ചു . 81 വയസായിരുന്നു . വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് വൈകിട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വകാരി ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചു .ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന്‌ ജനുവരി 24 ന്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .കടുത്ത പ്രമേഹരോഗിയായിരുന്ന അദ്ദേഹത്തിന്റെ വൃക്കകള്‍ക്കും ഗുരുതരമായ തകരാറു സംഭവിച്ചിരുന്നു. ബ്രോങ്കോ ന്യുമോണിയോ ബാധിച്ചതാണ്‌ മരണകാരണമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. മരണസമയത്ത്‌ ഭാര്യയും മകളുമാണ്‌ ഒപ്പമുണ്‌ടായിരുന്നത്‌.

അഞ്ചു കന്യകകള്‍, ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, ആലില,നാദബ്രഹ്മം, മുഖപടമില്ലാതെ, അമൃത്‌ എന്നിവയാണ്‌ പ്രശസ്‌ത കാവ്യകൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കവനകൗതുകം അവാര്‍ഡ്‌, ഓടക്കുഴല്‍ അവാര്‍ഡ്‌,ആശാന്‍പ്രൈസ്‌, രാമാശ്രമം അവാര്‍ഡ്‌,ചങ്ങമ്പുഴ അവാര്‍ഡ്‌, നാലപ്പാടന്‍ അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്‌ട്‌. നൂറോളം ചലച്ചിത്രങ്ങള്‍ക്കുവേണ്‌ടി ഗാനങ്ങളെഴുതി. മികച്ച ഗാനരചനയ്‌ക്കുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്‌ട്‌.

ഗാനരചയിതാവ്‌ എന്നതിനു പുറമെ അദ്ദേഹം സിനിമാ സംവിധാനരംഗത്തും കഴിവ്‌ തെളിയിച്ചു. മരം, വനദേവത,നീലത്താമര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. മധു സംവിധാനം ചെയ്‌ത സിന്ദൂരച്ചെപ്പ്‌ എന്ന സിനിമയുടെ തിരക്കഥാ രചയിതാവാണ്‌. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ്‌ സെക്രട്ടറിയുമായിരുന്നു.

1934 മേയ് പതിനാറിന് തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ ജനനം . സാഹിത്യത്തിലും നിയമത്തിലും ബിരുദ പഠനം പൂര്‍ത്തിയാക്കിയ യുസഫലി അഭിഭാഷകനായും ഫ്രീലാന്‍സ് എഴുതുകാരനയും ആണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് . നാലുവര്‍ഷത്തോളം പണ്ഡിത രത്നം കെ പി നാരായണ പിഷാരടിയുടെ കീഴില്‍ സൌജന്യ സംസ്കൃത പഠനം നടത്തിയതാണ് തന്റെ എഴുത്ത് ജീവിതത്തെ ഏറ്റവും കൂടതല്‍ സ്വാധീനിച്ചതെന്ന് യുസഫലി ഇടയ്ക്കിടെ പറഞ്ഞിരുന്നു .

 

Add a Comment

Your email address will not be published. Required fields are marked *