യുഡിഎഫിന്റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: മാണിക്കെതിരായ കോഴ ആരോപണത്തില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് താനിതുവരെ ആരോടും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനെക്കുറിച്ച് മാണിയോട് തന്നെ ചോദിക്കണം. എല്‍ഡിഎഫ് വിപുലീകരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെങ്കിലും യുഡിഎഫിന്റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട എന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ പാര്‍ട്ടികള്‍ക്ക് അവരവരുടേതായ അഭിപ്രായങ്ങളുണ്ടാകും. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് യുഡിഎഫ് യോഗം ചേരുന്നതതെന്നും മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

 

Add a Comment

Your email address will not be published. Required fields are marked *