യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ വസതിക്കുനേരെ വെടിവയ്പ്
വാഷിംഗ്ടന്‍ , ഹിന്ദുസ്ഥാന്‍ സമാചാര്‍ , യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ വസതിക്കുനേരെ വെടിവയ്പ്. ബൈഡന്റെ ഡെലെവെറിലെ വസതിക്കുനേരെയാണ് ആക്രമണം ഉണ്ടായത്. പൊതുവഴിയിലൂടെ അതിവേഗത്തില്‍ കടന്നുപോയ വാഹനത്തില്‍ നിന്നാണ് വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സമയം ഞായാറാഴ്ച രാത്രി 10മണിക്കായിരുന്നു സംഭവം. ആക്രമണ സമയത്ത് ബൈഡനും ഭാര്യ ജില്ലും വസതിയിലുണ്ടായിരുന്നില്ല. വീടിനോടു ചേര്‍ന്നുള്ള സുരക്ഷാമേഖലയില്‍ നിന്ന് ഒരാളെ സുരക്ഷാസംഘം അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമായിട്ടില്ല.