യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയ്‌ക്കു സ്‌ഥിരാംഗത്വം നല്‍കരുതെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ് ;യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയ്‌ക്കു സ്‌ഥിരാംഗത്വം നല്‍കാന്‍ പാടില്ലെന്ന വാദവുമായി പാക്കിസ്‌ഥാന്‍. ഇന്ത്യയ്‌ക്കു അംഗത്വം നല്‍കുന്നത്‌ തെക്കു കിഴക്കേഷ്യയുടെ സമാധാനവും ദൃഢതയും നശിപ്പിക്കുമെന്ന്‌ പാക്കിസ്‌ഥാന്‍ വിദേശകാര്യ ഉപദേഷ്‌ടാവ്‌ സര്‍താജ്‌ അസീസ്‌ പറഞ്ഞു. 
ഇന്ത്യയ്‌ക്ക്‌ യുഎന്‍ രക്ഷാസമിതിയില്‍ അംഗത്വം നല്‍കുന്നതിനെ യുഎസ്‌ പിന്തുണയ്‌ക്കുമെന്ന്‌ കഴിഞ്ഞ ദിവസം യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ പറഞ്ഞിരുന്നു. മൂന്നു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന്‌ എത്തിയപ്പോഴായിരുന്നു ഒബാമയുടെ വാഗ്‌ദാനം.

കൂടാതെ, ആണവസാമഗ്രി വിതരണ രാജ്യങ്ങളുടെ സംഘത്തില്‍ (എന്‍എസ്‌ജി) ഇന്ത്യയ്‌ക്ക്‌ അംഗത്വം നല്‍കാനുള്ള നീക്കത്തെയും പാക്കിസ്‌ഥാന്‍ എതിര്‍ക്കും. നിലവിലുള്ള മാനദണ്ഡങ്ങളില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കി കൊണ്ട്‌ അംഗത്വം നല്‍കാന്‍ അനുവദിക്കില്ല. അത്‌ എന്‍എസ്‌ജിയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എന്‍എസ്‌ജിയുടെ നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ അംഗത്വം നേടുന്നതിന്‌ മുമ്പ്‌ ഇന്ത്യ ആണവായുധങ്ങള്‍ കൈവശം വയ്‌ക്കുന്നത്‌ തടയാനുള്ള കരാറില്‍ (എന്‍പിടി) ഒപ്പിടണം. ആഗോളതലത്തില്‍ ആണവസാമഗ്രി വില്‍പന നിയന്ത്രിക്കുന്നത്‌ എന്‍എസ്‌ജിയാണ്‌.

Add a Comment

Your email address will not be published. Required fields are marked *