യാത്രകക്കാരും ജീവനക്കാരും കൊല്ലപെട്ടതായി ഔദ്യോഗിക സ്ഥിരീകരണം നല്കി മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ അവസാനിപ്പിച്ചു

ക്വാലാ ലാംപൂര്‍ ; മുഴുവന്‍ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം നല്കി മലേഷ്യ എം എച് 37൦ വിമാനത്തിന്റെ തെരച്ചില്‍ അവസാനിപ്പിച്ചു . വിമാനത്തിനു സംഭവിച്ചത് അപകടം ആണെന്നും എല്ലാവരും കൊല്ലപ്പെട്ടതാകാമെന്നുo ഇരകളുടെ ബന്ധുക്കള്‍ക്ക്പ നഷ്ട പരിഹാരം നല്കാമെന്നും മലേഷ്യന്‍ സര്ക്കാര്‍ ഔദ്യൊഗീകമായി പ്രഖ്യാപിച്ചു .

239 പേരാണ് അന്ന് വിമാനത്തില്‍ ഉണ്ടായിരുന്നത് . പത്തുമാസം നീണ്ട തെരച്ചിലിനോടുവിലും വിമാനത്തിന്റെ ഒരു ഭാഗം പോലും കണ്ടെത്താന്‍ ആയില്ല എന്നത് ലോകത്തെ ഏറ്റവും ഭീകരമായ വിമാന ദുരന്തമായി അവശേഷിക്കുകയാണ് ഇവിടെ . കഴിഞ്ഞ വര്ഷം മാര്ച് എട്ടിനാണ് യാത്രകകരുമായി ക്വാലാ ലാംപൂരിലെക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ ലൈന്സ്ര അപകടത്തില്‍ പെടുന്നത് . യാത്ര പുറപ്പെട്ടു പതിനൊന്നാം മിനിറ്റില്‍ തന്നെ റഡാറുമായുള്ള ബന്ധം നഷ്ടമാകുകയും കാണാതാകുകയും ചെയ്യുകയായിരുന്നു .

ഇന്ത്യ അടക്കമുള്ള ധാരാളം രാജ്യങ്ങള്‍ തെരച്ചിലില്‍ പങ്കാളികള്‍ ആയി . ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ തകര്ന്നു വീണിരിക്കാം എന്ന നിഗമനത്തിലായിരുന്നു അവസാനം . അതിനിടെ പൈലറ്റിനു ഭീകരവാദ ബന്ധമുണ്ടെന്ന നാടകവും അരങ്ങേറി . മലേഷ്യന്‍ സര്ക്കാിരിനെ മുള്‍ മുനയില്‍ നിര്ത്തു കയും ഏറെ വിമര്ശാനങ്ങള്ക്ക് ഇടയാകുകയും ചെയ്തിരുന്നു ഈ വിമാന ദുരന്തം . കൊല്ലപ്പെട്ടവരില്‍ 9൦ ശതമാനം പേരും ചൈനയില്‍ നിന്നായിരുന്നു . 5 ഇന്ത്യക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട് .

Add a Comment

Your email address will not be published. Required fields are marked *