യമന്‍ 4൦൦൦ പൌരന്മാരെ തിരികെയെത്തിച്ചു
ദില്ലി : ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ നിന്ന് ഇതുവരെ നാലായിരത്തോളം ആളുകളെ ഒഴിപ്പിചു എന്നും ഇന്നത്തോടെ വ്യോമാമാര്ഗമുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തുമെന്നും മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന് അറിയിച്ചു . ഇന്നലെ മാത്രം മൂന്നു വിമാനങ്ങളില്‍ ആയി ആയിരത്തോളം പൌരന്മാരെ മോചിപ്പിച്ചു . ഇന്ന് വൈകിട്ടോടെ ദിജിബൂട്ടിയില് നിന്നും 5 വിമാനങ്ങള്‍ പുറപ്പെടും . പാക്കിസ്ഥാന്റെ സഹായത്താല്‍ സമുദ്രമാര്‍ഗം രക്ഷപ്പെട്ടു കറാച്ചിയില്‍ എത്തിയിരിക്കുന്ന പതിനൊന്നോളം ഇന്ത്യക്കാരെ ഇന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിക്കും . ഇതുവരെ 41൦൦ പൌരന്മാരാണ് ഇന്ത്യന്‍ എംബസിയില്‍ രെജിസ്റ്റെര്‍ ചെയ്തതെന്നും ഇവരില്‍ ഭുരിഭാഗവും തിരികെ എത്തിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് സയ്യിദ് അക്ബരുദ്ദ്ദീന് അറിയിച്ചു . വ്യോമയാനമുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയാലും കടല്‍ മാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചു .യമനിലെ സ്ഥിതിഗതികള്‍ വഷളായികൊണ്ടിരിക്കുകയാണ് നിലവില്‍. എന്നാല്‍ അഭിനന്ദനാര്‍ഹാമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഇന്ത്യയില്‍ നിന്ന് അമേരിക്കയും റഷ്യയും ചൈനയും ഫ്രാന്‍സും ബംഗാടെഷും അടക്കം 26 രാജ്യങ്ങള്‍ തങ്ങളുടെ പൌരന്മാരെ രക്ഷിക്കാന്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട് . ഇതുവരെ രക്ഷപ്പെട്ട ഇന്ത്യക്കാര്‍ക്കൊപ്പം നിരവധി അയല്‍രാജ്യങ്ങളിലെ പൌരന്മാരും ഉണ്ടായിരുന്നു .