യമന്‍: പൌരന്മാരെ രക്ഷിക്കാന്‍ 26 രാജ്യങ്ങള്‍ ഇന്ത്യയുടെ സഹായം തേടിയെന്ന് വിദേശ കാര്യ മന്ത്രാലയം
സന: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കഠിനമായി കൊണ്ടിരിക്കെ 26 രാജ്യങ്ങള്‍ തങ്ങളുടെ പൌരന്മാരെ രക്ഷിക്കാന്‍ ഇന്ത്യയുടെ സഹായം തേടിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു .അമേരിക്ക ,ജര്‍മനി , ശ്രീലങ്ക ബംഗ്ലാദേശ് തുടങ്ങിയ 26 രാജ്യങ്ങള്‍ ആണ് സഹായം തേടിയതെന്ന് വിദേശ കാര്യ വക്താവ് സയ്യിദ് അക്ബരുദ്ദീന്‍ അറിയിച്ചു .രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനായി ഐ എന്‍ എസ തര്‍ക്കഷ് യമനില്‍ എത്തി . ഐ എന്‍ എസ സുമിത്രയും ഐ ഇ എസ മുംബൈയും ഇപ്പോള്‍ യമനില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ് . കവരത്തി , കോറല്‍ എന്നി കപ്പലുകളില്‍ ആയിരം പേരുമായി ഉടന്‍ യാത്ര തിരിക്കും എന്നും അക്ബരുദ്ദീന്‍ അറിയിച്ചു.