യമനില്‍ നിന്ന് 35൦ ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചു

ദില്ലി :  സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്ന്‌ 350 ഇന്ത്യക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചെന്ന്‌ അധികൃതര്‍. ഇതില്‍ 220പുരുഷന്‍മാരും 101 വനിതകളും 28കുട്ടികളും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ നാവിക സേനയുടെ കപ്പലായ ഐഎന്‍എസ്‌ സുമിത്രയില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ്‌ ഇവരെ എത്തിച്ചിരിക്കുന്നത്‌. ഇവിടെ നിന്ന്‌ വിമാനമാര്‍ഗം ഇവരെ ഇന്ത്യയിലെത്തിക്കും. ഇന്നലെ രാത്രി തന്നെ കപ്പല്‍ യെമന്‍ തുറമുഖം വിട്ടെന്ന്‌ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

യെമനില്‍ കുടങ്ങിപ്പോയ ഇന്ത്യക്കാരെ സുരക്ഷിതരായി മാറ്റാന്‍ നാവിക സേനയുടെ രണ്ട്‌ കപ്പലുകളും രണ്ട്‌ യാത്രാക്കപ്പലുകളും യെമനിലേയക്ക്‌ തിങ്കളാഴ്‌ച യാത്ര തിരിച്ചിട്ടുണ്ട്‌. 1500പേരെ വീതം ഇരു കപ്പലുകളിലും കയറ്റാന്‍ സാധിക്കും. വെള്ളവും ഭക്ഷ്യവസ്‌തുക്കളും വൈദ്യസഹായം നല്‍കുന്നതിനുള്ള സൗകര്യങ്ങളും കപ്പലിലുണ്ട്‌.

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്‌ യെമനിലെ ജിബൂട്ടിയില്‍ എത്തിയിട്ടുണ്ട്‌. 4,000 ഇന്ത്യക്കാരാണ്‌ നിലവില്‍ യെമനില്‍ കുടങ്ങിക്കിടക്കുന്നത്‌.അഞ്ചു ദിവസങ്ങളായി യെമനില്‍ സൗദി വ്യോമാക്രമണം തുടരുകയാണ്‌. ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തില്‍ നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. വന്‍ നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ട്‌. അതേസമയം,യെമനുമായി അതിര്‍ത്തി പങ്കിടുന്ന സൗദി അറേബ്യയുടെ അസിര്‍,ജിസാന്‍ എന്നീ തെക്കന്‍ പ്രവിശ്യകള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നു ഗവര്‍ണര്‍മാരായ ഫൈസല്‍ ബിന്‍ ഖാലിദ്‌ രാജകുമാരനും മുഹമ്മദ്‌ ബിന്‍ നാസര്‍ രാജകുമാരനും അറിയിച്ചു. ഹൂതി വിമതര്‍ ഈ പ്രദേശങ്ങളില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന്‌ ഇരുവരും വ്യക്‌തമാക്കി.

Add a Comment

Your email address will not be published. Required fields are marked *