യമനിലെ രക്ഷാപ്രവര്ത്തനം പാക് എംബസിയില്‍ പോകുന്നതിനേക്കാള്‍ എളുപ്പം എന്ന വി കെ സിംഗിന്റെ പ്രസ്താവന വിവാദത്തില്‍

ജിബൂടി: പാക് എംബസിയില്‍ പോകുന്നതിനേക്കാള്‍ എളുപ്പമാണ് യമനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതെന്ന പുതിയ പരാമര്‍ശവുമായാണ് വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഇപ്പോള്‍ വിവാദംസൃഷ്ടിചിരിക്കുന്നത്.ആഭ്യന്തര കലഹം രൂക്ഷമായ യമനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന രക്ഷാപ്രവര്‍ത്താനതിനു നേതൃത്വം നല്‍കാന്‍ വി കെ സിംഗ് ഇപ്പോള്‍ ദിജിബൂട്ടിയില്‍ ക്യാമ്പ് ചെയ്യുകയാണു . യമനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്ന പ്രവര്‍ത്തനം ഏറെ ദുരിതം പിടിച്ചതാണെന്നും സര്‍ക്കാര്‍ ആവും വിധം എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട് എന്നും രക്ഷപ്പെട്ട ഇന്ത്യക്കാര്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തരാണ് എന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു . ദില്ലിയില പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനില്‍ നടന്ന പാക് ദിനാഘോഷ വേളയില്‍ പങ്കെടുത്തു വി കെ സിംഗ് നടത്തിയ പരാമര്‍ശങ്ങള്‍ വാര്ത്തയായത്തിനു പിന്നാലെയാണ് പുതിയ വിവാദം . തിങ്കളാഴ്ച ഇന്ത്യ 152 ഓളം പൌരന്മാരെ രക്ഷിച്ചു . ഇതോടെ ആകെ 33൦൦ ഓളം ഇന്ത്യക്കാരെ യുദ്ധ മുഖത്ത് നിന്ന് രക്ഷിക്കാന്‍ ആയെന്നും അദ്ദേഹം അറിയിച്ചു .574 പേര്‍ എയര്‍ ഇന്ത്യയുടെ സഹായത്തോടെ സനയില്‍ നിന്നും 479 പേര്‍ ഐ എന്‍ എസ മുംബൈയുടെ സഹായത്തോടെ അല ഹുദൈദയില്‍ നിന്നും രക്ഷപ്പെട്ടതായി അദ്ദേഹം അറിയിച്ചു .രണ്ടു ദിവസത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയാണു സര്‍ക്കാര്‍ എന്നും അമേരിക്ക , ഇറാക്ക് , ബംഗ്ലാദേശ് തുടങ്ങി 26 ഓളം രാജ്യങ്ങള്‍ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനു സഹായങ്ങള്‍ തേടിയിരുന്നു എന്നും  അദ്ദേഹം പറഞ്ഞു എന്നാല്‍ പാക്കിസ്ഥാന്‍ ഒരു സാഹായവും തേടാതിരുന്നിട്ടും ഇന്ത്യക്കാരെ രക്ഷിക്കുന്നതോടൊപ്പം പാക് പൌരന്മാരെയും ഇന്ത്യ രക്ഷിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു .

Add a Comment

Your email address will not be published. Required fields are marked *