യമനിലുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്രം സൌദിയുടെ സഹായം തേടി

ദില്ലി:അഭ്യന്തര കലഹം രൂക്ഷമായ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ കേന്ദ്ര സര്ക്കാര അയല്‍രാജ്യമായ സൌദിയുടെ സഹായം തേടി .ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജാവുമായി ഫോണിൽ ചർച്ച നടത്തി. ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിലെ ഹുതി വിമതർക്കെതിരെ സൗദി വ്യോമാക്രമണം നടത്തിവരികയാണ്. വ്യോമാക്രമണത്തിനിടെ രക്ഷാപ്രവ‌ർത്തനം ദുസഹമാകുമെന്നതിനാലാണ് ഇന്ത്യ സൗദിയുടെ സഹായം തേടിയത്. രക്ഷാ പ്രവര്‍ത്തനത്തിന്വേണ്ടി ദിവസേന മൂന്ന് മണിക്കൂർ വിമാന സർവീസിന് നടത്താന്‍ യെമൻ ഇന്ത്യയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *