മൗലികാവകാശമല്ലെന്നു

കൊച്ചി:മദ്യ ഉപഭോഗം കുറയ്ക്കുന്ന നയമാണ് സർക്കാരിന്റെതെന്നു കോടതി വിലയിരുത്തി. സര്‍ക്കാരിനുണ്ടാകുന്ന നഷ്ടത്തില്‍ ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മദ്യമില്ലെങ്കില്‍ ടൂറിസം മേഖല തകരുമെന്ന വാദവും ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു . ടൂറിസത്തിന് കൊക്കെയ്ന്‍ വേണമെന്ന് നാളെ വാദിച്ചാല്‍ എന്തുചെയ്യും? . ഇഷ്ടം പോലെ മദ്യം ലഭ്യമാക്കണം എന്നത് മൗലികാവകാശമല്ലെന്നും ഹൈക്കോടതി പറഞ്ഞു. ടൂറിസം മാത്രം കണക്കിലെടുക്കേണ്ട. ജന നന്മയും ലക്ഷ്യമാണ്‌.
വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കോടതി അംഗീകരിച്ചു.ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് പ്രവര്‍ത്തനം തുടരാം. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബാറുടമകള്‍ ആശങ്കപ്പെടേണ്ടതില്ല
സർക്കാരിന്റെ മദ്യനയത്തിൽ അപാകതയില്ല. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് നയം രൂപീകരിച്ചത്. കേരളം മദ്യ ഉപഭോഗത്തിൽ മുന്നിൽ ആണെന്നിരിക്കെ സർക്കാരിന്റെ നടപടി ശരിയാണ്. അത് കൊണ്ട് തന്നെ സർക്കാർ നയത്തിൽ ഇടപെടില്ല. കേരളത്തിൽ മദ്യ ഉപഭോഗം കൂടുതൽ ആണെന്ന സുപ്രീം കോടതി പരാമർശം കണക്കിലെടുക്കുന്നു എന്ന് ഹൈക്കോടതി പറഞ്ഞു.
ജിബി സദാശിവൻ
കൊച്ചി

Add a Comment

Your email address will not be published. Required fields are marked *