മ്യൂസിയം പീസ് ആയി: മുരളിധര്റാവു
തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍): വളര്‍ച്ചയുടെ കാലം പിന്നിട്ട് നിലവിലെ അവസ്ഥ വന്നപ്പോള്‍ കോണ്‍ഗ്രസ്സും,കമ്മ്യൂണിസവും ക്ഷയിച്ചു മ്യൂസിയം പീസ് ആയി മാറിക്കഴിഞ്ഞുവെന്ന് ഭാരതീയ ജനതാപാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളിധര്റാവു പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച വിചാര്വേദിയില് ഇന്റെഗ്രല്‍ ഹ്യൂമനിസം: റെലവന്‍സ് ഇന്‍ ദി ട്വന്റി ഫെസ്റ്റ് സെഞ്ച്വറി എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുരളിധര്റാവു. മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ട അവസ്ഥയിലേക്ക് അവസ്ഥയിലേക്ക് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും സ്വയം മാറിക്കഴിഞ്ഞു. സ്വന്തം രാഷ്ട്രീയ അസ്ഥിത്വം പുനര്‍ നിര്‍വചിക്കുന്നതില്‍ വന്നു ഭവിച്ച പരാജയമാണ് അവരെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടത്. രാഷ്ട്രീയ പാര്‍ട്ടി എന്ന രീതിയില്‍ ഇവരുടെ തകര്‍ച്ച പൂര്‍ണ്ണമാണ്. ദീനദയാല്‍ജി ആവിഷ്ക്കരിച്ച ഏകാത്മക മാനവ ദര്‍ശനത്തില്‍ നിന്ന് വ്യതിചലിച്ചു താല്‍ക്കാലിക രാഷ്ട്രീയ ലാഭം നോക്കിയതാണ് ഇവര്‍ക്ക് വിനയായത്. ഇപ്പോള്‍ ഏകാത്മക മാനവദര്ശനത്തിനു50 വര്‍ഷം തികയുന്ന വേളയില്‍ ആ ആശയധാരയിലൂടെ മുന്നേറിയ രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയില്‍ പുതിയ രാഷ്ട്രീയ ശക്തിയായി മാറിയിരിക്കുന്നു. ഏഷ്യയില്‍ നിന്ന് പടിഞ്ഞാറോട്ടാണ് മുന്‍പ് വളര്‍ച്ച ഉണ്ടായത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമെല്ലാം വളര്‍ച്ചയില്‍ വളരെ വേഗത്തില്‍ മുന്നോട്ടു പോയി. ഇപ്പോള്‍ ഇതില്‍ മാറ്റം വന്നിരിക്കുന്നു. ഇപ്പോള്‍ പടിഞ്ഞാറുനിന്നു കിഴക്കോട്ടാണ് വളര്‍ച്ച. ഇപ്പോള്‍ ഏഷ്യ കുതിക്കുകയാണ്. ഇന്ത്യയും കുതിക്കുകയാണ്. ലോക വ്യാപാരത്തില്‍ യൂറോപ്പ് അസ്തമിക്കുകയാണ്. ആ വളര്‍ച്ച ഏഷ്യയിലെക്കായി. മുതലാളിത്തവും, കമ്മ്യൂണിസവും അതിവേഗത്തിലുള്ള തളര്‍ച്ച മുന്നില്‍ കാണുകയാണ്. ഇപ്പോള്‍ വ്യാപാരത്തിന്റെ കാര്യത്തില്‍, ലാഭത്തിന്റെ കാര്യത്തില്‍ അതിവേഗതയിലുള്ള വിസ്ഫോടനങ്ങള്‍ സംഭവിക്കുകയാണ്. വരുന്ന നാളുകളില്‍ സമഗ്രമായ ആശയങ്ങള്‍ ആണ് നമ്മെ നയിക്കുക. അത് ദീനദയാല്‍ജിയുടെ എകാത്മകാ മാനവ ദര്‍ശനം തന്നെയാകും. മുരളിധര്റാവു പറഞ്ഞു. വളരെ ആഴത്തില്‍ പഠിച്ചു അന്ന് ഇന്ത്യയിലുള്ള വിവിധ ചിന്തകന്മാരുമാരുമായി ആലോചിച്ചു സൂക്ഷ്മതയോടെ ദീനദയാല്‍ജി എഴുതിയതാണ് ഏകാത്മക മാനവദര്‍ശനം. മുന്‍ കേന്ദ്രമന്ത്രി ഓ.രാജഗോപാല്‍ പറഞ്ഞു. 50 വര്‍ഷം മുന്‍പത്തെ ഇന്ത്യയിലെ വിവിധ ചിന്തകന്മാരുടെ ആശയങ്ങളുടെ ഒരു സമന്വയം തന്നെയാണത്. വര്‍ഷങ്ങള്‍ കഴിയും തോറും പ്രസക്തി വര്‍ധിച്ചു വരുന്ന ദര്‍ശനം തന്നെയാണത്. അത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രമേ കഴിയുന്നുള്ളൂ. എകാതമകാ മാനവദര്‍ശനം ഹിന്ദുവിന് വേണ്ടി തുടങ്ങിയതല്ല. അതിവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ പ്രത്യേക ജാതിക്കും മതത്തിനും വേണ്ടി നിലകൊള്ളൂന്നതല്ല. അത് ഹിന്ദുവിന് വേണ്ടി പോലും നിലകൊള്ളുന്നതല്ല. അത് മനുഷ്യന് വേണ്ടി മാത്രം നിലകൊള്ളുന്നതാണ്. അതാണ് എകാത്മകാ മാനവദര്ശനതിന്റെ പ്രസക്തി. ഓ.രാജഗോപാല്‍ പറഞ്ഞു. മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡോക്ടര്‍ ജി. മാധവന് നായര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ.സി.ജി.രാജഗോപാല്‍, ഡോക്ടര്‍ കെ.യു.ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.