മോഹന്‍ലാല്‍ ഇനി തെലുങ്ക് സംസാരിക്കും

ഇളയദളപതി വിജയ്ക്കൊപ്പം ജില്ലയിലൂടെ തമിഴ് പ്രേക്ഷകരുടേയും പുനീത് രാജ്കുമാറിനൊപ്പം കന്നഡ പ്രേക്ഷകരുടേയും മനസ്സ് കീഴടക്കിയ മലയാളത്തിന്‍റെ മോഹന്‍ലാല്‍ ഇനി തെലുങ്കിലേക്കും. അതും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിനൊപ്പം. ജില്ലയുടെ സംവിധായകനായ നടേശനാണ് മോഹന്‍ലാലിനേയും മഹേഷ് ബാബുവിനേയും നായകന്മാരാക്കി സിനിമയൊരുക്കുന്നത്. തമിഴ് നടന്‍ ആര്യയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യും. തമിഴ്- തെലുങ്ക്- മലയാളം ഭാഷകള്‍ സംസാരിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹന്‍ലാല്‍ നേരത്തെ വിജയ്ക്കൊപ്പം തമിഴില്‍ അഭിനയിച്ച ജില്ലയും പുനീത് രാജ്കുമാറിനൊപ്പം അഭിനയിച്ച കന്നഡ ചിത്രം മൈത്രീയും വന്‍ വിജയം കൈവരിച്ചിരുന്നു.

Add a Comment

Your email address will not be published. Required fields are marked *