മോഹന്‍ലാല്‍ അയച്ച ചെക്ക് സര്‍ക്കാര്‍ കൈപ്പറ്റി

തിരുവനന്തപുരം : മോഹന്‍ലാല്‍ അയച്ച ചെക്ക് സര്‍ക്കാര്‍ കൈപ്പറ്റി. സ്പീഡ് പോസ്റ്റ് വഴി അയച്ച ചെക്ക് ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസാണ് കൈപ്പറ്റിയത്. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് ലാലിസം എന്ന പരിപാടി അവതരിപ്പിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ പണമാണ് മോഹന്‍ലാല്‍ തിരിച്ചു നല്‍കിയത്. പരിപാടി വിവാദമായ സാഹചര്യത്തിലാണ് മോഹന്‍ലാല്‍ പണം തിരികെ നല്‍കിയത്. എന്നാല്‍ ചെക്ക് സ്വീകരിക്കേണ്ടയെന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി ചെക്ക് മോഹന്‍ലാലിന് തന്നെ തിരികെ നല്‍കും. ചെക്ക് തിരിച്ചു നല്‍കുമെന്ന് കായിക മന്ത്രി തിരുവഞഅചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മോഹന്‍ലാലില്‍ നിന്ന് പണം തിരികെ വാങ്ങില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Share Your Views

comments

Leave a Reply

Your email address will not be published. Required fields are marked *