മോദി സര്ക്കാ്രിനെതിരെ അരുണ്‍ ഷൂരിയുടെ പ്രസ്താവന തിരസ്കരിക്കപ്പെടുന്നവന്റെ വാക്കുകള്‍ എന്ന് തമിഴ്നാട് കൊണ്ഗ്രെസ്

കോയമ്പത്തൂര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരിയുടെ പ്രസ്താവന തിരസ്കരിക്കപ്പെട്ടവന്റെ വാക്കുകള്‍ എന്ന് തമിഴ്നാട് ബിജെപി ഘടകം . ഷൂരിക്ക് വലിയ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു എന്നും അത് നടപ്പിലാകാതെ വന്നതിനാലും പാര്‍ട്ടിയില്‍ നിന്ന് പ്രതീക്ഷിച്ച സ്ഥാനമാനങ്ങള്‍ ലഭിക്കാതെ വന്നതിനാലും ആണ് ഇത്തരം പ്രസ്താവനകള്‍ എന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് ടി സൌന്ദര് രാജന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു . അടല്‍ ബിഹാരി വാജ്പേ മന്ത്രിസഭയില്‍ കാബിനറ്റ്‌ മന്ത്രിയായിരുന്നു ഷൂരി . പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സ്ഥാനം ഏറ്റെടുത്തപ്പോഴും അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് പരിഗണിച്ചിരുന്നു എന്നാല്‍ പിന്നീട് അത് വേണ്ടെന്നു വെക്കുകയായിരുന്നു . മോദിയുടെ സാമ്പത്തിക നയങ്ങള്‍ ലക്ഷ്യമില്ലാത്തതാണ് എന്ന് കഴിഞ്ഞ ദിവസം ഷൂരി നടത്തിയ പ്രസ്താവനകള്‍ ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം രംഗത്ത്‌ വന്നിരുന്നു

Add a Comment

Your email address will not be published. Required fields are marked *