മോദിയെ വാഴ്ത്തിയ ദ്വിവേദിക്കെതിരെ കോണ്ഗ്രസ്‌ വാളോങ്ങുന്നു

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്തിനു കോണ്‍ഗ്രസ്‌  ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അച്ചടക്ക നടപടി നേരിട്ടേക്കും നടപടിയുടെ കാര്യം കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് അജയ് മാക്കന്‍  ഇന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞത്.

ദ്വിവേദിയുടെ പരാമര്‍ശം വ്യക്തിപരമാണ്. മോദി ഒരിക്കലും ഇന്ത്യന്‍ ദേശീയതയുടെ  പ്രതീകമാണ് എന്ന് കോണ്‍ഗ്രസ്‌ കരുതുന്നില്ല, മാക്കന്‍ പറഞ്ഞു.

എന്നാല്‍ മോദിയെ താന്‍ പ്രശംസിച്ചിട്ടില്ലെന്ന എന്ന് ദ്വിവേദി.  മോദി ഇന്ത്യയുടെ പ്രതീകമാണെന്ന് തനിക്കൊരിക്കലും പറയാകാനില്ലെന്നും ദ്വിവേദി  പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് ദ്വിവേദി നല്‍കിയ അഭിമുഖമാണ് വിവാദമായത്. മോദി ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചെന്നായിരുന്നു ദ്വിവേദിയുടെ പരാമര്‍ശം.

Add a Comment

Your email address will not be published. Required fields are marked *