മോദിയില്‍ നിന്നും ആവേശം ഉള്ക്കൊണ്ടു പി സി ജോര്ജ്

തിരുവനന്തപുരം (ഹിന്ദുസ്ഥാന്‍ സമാചാര്‍): കേരളവും തമിഴ്നാടും വിഭജിച്ച് പുതിയ സംസ്ഥാനം വേണമെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നെന്നു പി.സി.ജോ ർജ് ഹിന്ദുസ്ഥാൻ സമാചാറിനോട് പറഞ്ഞു. ഈ ആവശ്യം പ്രധാനമന്ത്രി നരേന്ദ്രമോഡിയിൽനിന്നും ആവേശമുൾക്കൊണ്ടുകൊണ്ടാണെന്നും പി.സി.ജോർജ്. ചെറിയ സംസ്ഥാനങ്ങൾ വരുന്നത് നാടിനു ഗുണകരമാകുമെന്ന് നരേന്ദ്രമോഡി പറഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഒരു നയം കൂടിയാണത്. പുതിയ ചെറു സംസ്ഥാനങ്ങൾ വന്നാൽ അത് സാമ്പത്തികമായി ശക്തി പ്രാപിച്ച ഒരു സ്റ്റേറ്റ് ആയിരിക്കുമെന്നും നരേന്ദ്ര മോഡി പറഞ്ഞിട്ടുണ്ട്. ഈ ആവശ്യത്തിന്റെ പ്രചോദനം പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ്. കേന്ദ്രത്തിൽ നിന്നും പലവിധത്തിൽ ഫണ്ട് സംസ്ഥാനത്തികത്തെക്ക് പ്രവഹിക്കും. പുതിയ സംസ്ഥാനം അങ്ങിനെ കരുത്താർജ്ജിക്കുകയും ചെയ്യും. പുതിയ സംസ്ഥാനം വന്നാൽ മലയാളം-തമിഴ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും പി.സി.ജോർജ് പറയുന്നു. സംസ്ഥാനം വന്നാൽ രണ്ടുമാസം കൊണ്ട് ജനങ്ങൾ മലയാളവും പഠിക്കും, തമിഴും പഠിക്കും. തമിഴും മലയാളവും കലർന്ന പുതിയ ഒരു ഭാഷകൂടി നിലവിൽ വരും. ഉത്തർപ്രദേശിലും, ദില്ലിയിലുമൊക്കെ എല്ലാ ഭാഷ സംസാരിക്കുന്നവരും ഉണ്ട്. പിന്നെന്താണ് നിലവിൽ പ്രശ്നം. പി.സി.ജോർജ് ചോദിക്കുന്നു. കേരളവും, തമിഴ്നാടും വിഭജിച്ചാൽ പശ്ചിമഘട്ടം വിഭജിക്കും എന്ന പ്രശനം മാത്രമേ അഭിമുഖീകരിക്കുകയുള്ളൂ. അത് ഗോവ വരെ കിടക്കുകയാണ്. പശ്ചിമഘട്ടം മൂന്നു സംസ്ഥാനത്തു വരും എന്നുമാത്രം. പുതിയ സ്റ്റേറ്റ് സാമ്പത്തിക ഭദ്രതയുള്ള സ്റ്റേറ്റ് ആയിരിക്കും. പുതിയ സംസ്ഥാനത്ത് ആവശ്യമായ വെള്ളംകൂടി മുല്ലപ്പെരിയാറിൽ നിന്നും നല്കാൻ കഴിയും. കമ്പത്തും തേനിയിലും വെള്ളമെതുന്നതുമാതിരി പുതിയ സ്റ്റേറ്റിനും മുല്ലപ്പെരിയാർ വഴി ജലം നല്കാൻ കഴിയും. ഇന്നലെ വിഎസ്ഡിപി 10-ആം നാടാർ പ്രതിനിധി സഭ ഉദ്ഘാടനതോടനുബന്ധിച്ചു സംസാരിക്കുമ്പോഴാണ് പി.സി.ജോർജ് വിവാദ പരാമർശം നടത്തിയത്. കേരളത്തിന്റെയും, തമിഴ്നാടിന്റെയും ദക്ഷിണ മേഖലകളുടെ വികസനത്തിനും മുല്ലപ്പെരിയാർ അടക്കമുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനുമായിട്ടാണ് ഇരു സംസ്ഥാനങ്ങളുടെയും ദക്ഷിണ മേഖലകളെ ഏകോപിപ്പിച്ചു ചേരനാട് സംസ്ഥാനം രൂപവത്ക്കരിക്കണമെന്നുമാണ്പി.സി.ജോർജ് ആവശ്യപ്പെട്ടത്. പുതിയ സംസ്ഥാനമെന്ന ആവശ്യം നിലവിൽ പ്രസക്ത മാണോ എന്ന ചോദ്യത്തിനു അത്പ്രസക്തമാണെന്നും ഈ ആവശ്യം താനിനിശക്തിയായി ആവശ്യപ്പെടുമെന്നും പി.സി.ജോർജ് പറഞ്ഞു.

 

Add a Comment

Your email address will not be published. Required fields are marked *