മോദിയടക്കം എല്ലാ ലോക നേതാക്കളുടെയും സ്വകാര്യ വിവരങ്ങള്‍ ചോര്ന്ന്തായി വാര്ത്ത

ലണ്ടൻ: കഴിഞ്ഞ വർഷം ആസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടന്ന ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ലോകനേതാക്കളുടെ സ്വകാര്യവിവരങ്ങൾ ചോർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആസ്ട്രേലിയൻ ഇമിഗ്രേഷൻ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ അശ്രദ്ധ മൂലം ഇ-മെയിൽ തെറ്റി അയച്ചതിനാൽ ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കളുടെ പാസ്പോർട്ട് നമ്പർ, വിസയുടെ വിശദാംശങ്ങൾ, മറ്റു വ്യക്തിഗത വിവരങ്ങൾ എന്നിവയാണ് ചോര്‍ന്നത്‌ .

 

ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകർക്കാണ് കഴിഞ്ഞ നവംബറിൽ അയച്ച ഇ-മെയിൽ ലഭിച്ചത്. മോദിയെ കൂടാതെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ, റഷ്യൻ പ്രസിഡന്റ് വ്ലാദ്‌മീർ പുടിൻ, ജർമൻ ചാൻസലർ ഏഞ്ജല മെർക്കൽ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ജാപ്പനീസ് പ്രൈം മിനിസ്റ്റർ ഷിൻസോ അബേ, ബ്രിട്ടീഷ് പ്രൈം മിനിസ്റ്റർ ഡേവിഡ് കാമറൂൺ എന്നിവരും കൂട്ടത്തിൽപ്പെടുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട ആസ്ട്രേലിയൻ പ്രൈവസി കമ്മീഷണർ കഴിഞ്ഞ നവംബറിൽ തന്നെ ഇമിഗ്രേഷൻ വകുപ്പിലെ വിസ സേവന വിഭാഗവുമായും ബോർഡർ പ്രോട്ടക്ഷനുമായും ബന്ധപ്പെട്ട് വിഷയത്തിൽ അടിയന്തിര ഉപദേശം തേടിയിരുന്നു.

Add a Comment

Your email address will not be published. Required fields are marked *