മോഗക്ക് പിന്നാലെ ഖാനയും

ചണ്ടിഘര്‍ : മോഗയില്‍ പതിനാലുകാരിയെ ബസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ ഓടുന്ന ബസില്‍ നിന്ന് വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ഞെട്ടല്‍ മാറും മുന്‍പ് പഞ്ചാബിലെ ഖാനയില്‍ സമാനസംഭവം അരങ്ങേറി . ഒടുവില്‍ കുട്ടി ബസില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു . ഇവരുടെയും കുടുംബത്തിന്റെയും പരാതിയില്‍ പോലിസ് ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ കേസെടുത്തു . ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു . എന്നാല്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ ഒളിവില്‍ ആണ് . തെരച്ചില്‍ ആരംഭിച്ചതായി പോലിസ് അറിയിച്ചു .

 

Add a Comment

Your email address will not be published. Required fields are marked *