മൈക്രോ ചിപ്പുമായി ഒരു പ്രാവ്
അഹമ്മദാബാദ്: കാലില്‍ മൈക്രോചിപ്പ് ഘടിപ്പിച്ച നിലയില്‍ ഗുജറാത്തില്‍ പ്രാവിനെ കണ്ടെത്തിയ സംഭവത്തില്‍ ആശങ്ക. ഭീകര വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് സമീപമാണ് ഈ പ്രാവിനെ കണ്ടത്. ഒരു കാലില്‍ മൈക്രോചിപ്പും മറുകാലില്‍ കോഡ് രേഖപ്പെടുത്തിയ വളയവുമായിരുന്നു. സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അറിപ്പോര്ട്ട് ചെയ്തതിനെ തുടര്‍ന്ന് ഭീകര വിരുദ്ധ സേന അന്വേഷണം ആരംഭിച്ചു.
മാര്‍ച്ച് 20ന് സലായാ എസ്സാര്‍ ജെട്ടിക്ക് സമീപമാണ് പ്രാവിനെ കണ്ടത്. കാലില്‍ ചിപ്പുമായെത്തിയ പ്രാവിനെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥനാണ് വിവരം പൊലീസില്‍ അറിയിച്ചത്. മൈക്രോചിപ്പിന് പുറമെ മറുകാലില്‍ 28733 എന്ന കോഡ് രേഖപ്പെടുത്തിയ വളയവും കണ്ടെത്തിയിരുന്നു. പ്രാവിന്റെ ചിറകില്‍ റസൂല്ഉല് അള്ള എന്നെഴുതിയിരുന്നു. ചിപ്പില്‍ ബെഞ്ചിങ് ഡ്യുവല്‍ എന്നും രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രാവിനെ പിടികൂടിയ തീരസംരക്ഷണ സേന മൈക്രോചിപ്പും കോഡ് രേഖപ്പെടുത്തിയ വളയവും വിശദ പരിശോധനയ്ക്കായി ഗാന്ധിനഗറിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു.