മേല്‍പ്പാലത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചു

കൊച്ചി: എറണാകുളത്തെ പച്ചാളം മേല്‍പ്പാലത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ ആരംഭിച്ചു. ഒരു വിഭാഗം ജനങ്ങളുടെ ശക്തമായ പ്രതിഷേധനത്തിനിടെ രാവിലെ മുതല്‍ വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു  16 വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍.  ഏറ്റെടുക്കലില്‍ പ്രതിഷേധിച്ച മുപ്പതിലേറെ താമസക്കാരെ പോലീസ് നീക്കം ചെയ്ത ശേഷമായിരുന്നു റവന്യൂ വകുപ്പ് ഏറ്റെടുക്കല്‍ ആരംഭിച്ചത്. ഇന്നു രാവിലെ സ്ഥലം ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്. അവധി ദിനങ്ങള്‍ക്കു മുന്നോടിയായി 48 മണിക്കൂര്‍ നോട്ടീസ് നല്‍കിയതിനെതിരെ ഇന്നലെ ജില്ലാ കളക്ടറുടെ വീട്ടിലേക്കു മാര്‍ച്ചു നടത്തിയ നൂറോളം പേരെ ഇന്നലെ രാത്രി പോലീസ് നീക്കം ചെയ്തിരുന്നു.

പച്ചാളത്ത് കുടിയൊഴിപ്പക്കപ്പെടുന്നവര്‍ക്ക് നിലവിലെ ഭൂമി വിലയുടെ ഒന്നര ഇരട്ടി നഷ്ടപരിഹാരമായി നല്‍കണമെന്ന് ബി.ജി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി . എ.എന്‍. രാധാകൃഷ്ണന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അവധി ദിവസങ്ങള്‍ നോക്കി നോട്ടീസ് നല്‍കി ഭൂമി ഏറ്റെടുക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ഗവണ്‍മെന്റ് ഭീകരവാഴ്ചയാണ് പച്ചാളത്തു നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പച്ചാളം പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് യോഗം വിളിച്ചു കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എല്‍.എ. മാരും എം.പി.മാരും പ്രശ്‌നത്തില്‍ നിസംഗത കാട്ടുകയാണെന്നും . എ.എന്‍. രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

Add a Comment

Your email address will not be published. Required fields are marked *