മേരി കോം വിരമിക്കുന്നു ; റിയോ ഒളിമ്പിക്സിനു ശേഷം

ദില്ലി ; ബോക്സിംഗ് ഇതിഹാസം മേരി കോം റിയോ ഒളിമ്പിക്സിനു ശേഷം വിരമികും . “എന്റെ മൂന്നാമത്തെ കുഞ്ഞിന്‌ ഇപ്പോള്‍ രണ്‌ടു വയസുണ്‌ട്‌. മൂന്നു കുട്ടികളുള്ള ആരാണ്‌ ഇനിയും ഇടിക്കൂട്ടില്‍ ഇടികൂടി നടക്കാന്‍ താല്‍പര്യപ്പെടുന്നത്‌. അതിനാല്‍ 2016-ല്‍ നടക്കുന്ന റിയോ ഒളിംപിക്‌സില്‍ എന്റെ രാജ്യത്തിലെ മുഴുവന്‍ ആളുകളുടേയും സന്തോഷത്തിനായി ഒരു സ്വര്‍ണ മെഡല്‍ നേടി വിരമിക്കണം എന്നതാണ്‌ എന്റെ ആഗ്രഹം”-മേരി കോം പറഞ്ഞു. 2012-ല്‍ നടന്ന ലണ്‌ടന്‍ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ ജേതാവാണു 32-കാരിയായ മേരി കോം.വിരമിച്ച ശേഷം ഇംഫാലില്‍ താന്‍ സ്ഥാപിക്കുന്ന ബോക്‌സിംഗ്‌ അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ്‌ ഉദ്ദേശിക്കുന്നതെന്നു മേരി കോം പറഞ്ഞു. അക്കാഡമിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌. അക്കാഡമിയുടെ പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്കു തന്നെ അറിയിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്‌ടെന്നും മേരി പറഞ്ഞു. പുതിയ പദ്ധതിക്ക്‌ എല്ലാ സഹായങ്ങളും തനിക്കു നല്‍കാന്‍ തയാറാണെന്നു പ്രധാനമന്ത്രി അറിയിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Add a Comment

Your email address will not be published. Required fields are marked *