മേരി കോം ബോക്‌സിങ്ങില്‍ നിന്ന് വിരമിക്കുന്നു

ന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ബോക്‌സറായ മേരി കോം ബോക്‌സിങ് റിങ്ങിനോട് വിട പറയാനൊരുങ്ങുന്നു. അടുത്ത വര്‍ഷം റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിംപിക്‌സോടെ വിരമിക്കാനാണ് ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടി ചരിത്രം സൃഷ്ടിച്ച മേരിയുടെ തീരുമാനം. ഡല്‍ഹിയില്‍ നടന്ന ഒരു പൊതു ചടങ്ങിനിടെയായിരുന്നു മുപ്പത്തിരണ്ടുകാരിയായ മേരിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ലണ്ടന്‍ ഒളിംപിക്‌സില്‍ ആദ്യമായി ബോക്സിംഗില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടി ചരിത്രം സൃഷ്ടിച്ച മേരി അഞ്ചു തവണ ലോക ചാമ്പ്യനായിട്ടുണ്ട്. നാലുതവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്. 46 കിലോവിഭാഗത്തിലാണ് മേരി നേട്ടങ്ങള്‍ കൊയ്തതെങ്കിലും ലണ്ടന്‍ ഒളിംപിക്‌സിലും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും മാറ്റുരച്ചത് 51 കിലോഗ്രാം വിഭാഗത്തിലാണ് എന്നതും പ്രത്യേകതയാണ്.

Add a Comment

Your email address will not be published. Required fields are marked *