മെലന്‍വുഡ് ഹോംസിന്റെ മെലന്‍വുഡ് ഗ്രീന്‍സ് വാഴക്കാലയില്‍

കൊച്ചി: നിര്‍മാണ രംഗത്ത് ഇരുപത് വര്‍ഷത്തിലേറെ പരിചയമുള്ള മെലന്‍വുഡ് ഹോംസിന്റെ പുതിയ പരിസ്ഥിതി സൗഹൃദ പാര്‍പ്പിട സമുച്ചയമായ മെലന്‍വുഡ് ഗ്രീന്‍സ് വാഴക്കാലയില്‍. 1400 മുതല്‍ 2800 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള 2, 3, 4 ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുകളാണ്  ഇവിടെയുള്ളത്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ മെലന്‍വുഡ് ഗ്രീന്‍സില്‍ സീറോ വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും കമ്പോസ്റ്റ് പ്ലാന്റും സ്ഥാപിക്കും. സൗരോര്‍ജം പരമാവധി ഉപയോഗപ്പെടുത്തുന്ന മെലന്‍വുഡ് ഗ്രീന്‍സ് പ്രകൃതി സ്‌നേഹികള്‍ക്കും സ്വകാര്യത ആഗ്രഹിക്കുന്നവര്‍ക്കും മികച്ച സ്ഥലമാണെന്ന് മെലന്‍വുഡ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സജോ ജേക്കബ് പറഞ്ഞു.

ഫഌറ്റുകള്‍ക്കിടയില്‍ പൊതു ഭിത്തികളില്ല എന്നതിനാല്‍ പൂര്‍ണമായും സ്വകാര്യത ഉറപ്പ് നല്‍കുന്നു. ഓരോ അപ്പാര്‍ട്ട്‌മെന്റിനും ഓരോ ഗ്രീന്‍ ബാല്‍ക്കണിയുണ്ടാകും. ഫഌറ്റുകളുടെ നാല് വശവും വായു സഞ്ചാരത്തിനും പ്രകൃതിദത്തമായ വെളിച്ചം കടക്കുന്നതിനും സഹായകരമാകുന്ന തരത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. ഗാര്‍ഡന്‍ ഇന്റഗ്രേറ്റഡ് പാര്‍ക്കിംഗ് ആയതിനാല്‍ പാര്‍ക്കിംഗ് സ്ഥലത്ത് പോലും മനോഹരവും പരിസ്ഥിതി സൗഹൃദവുമാണ്.
22 വ്യത്യസ്ഥ ലേ ഔട്ടുകള്‍ ഈ പാര്‍പ്പിട സമുച്ചയത്തെ ശ്രദ്ധേയവും മനോഹരവുമാക്കുന്നു. വിശാലമായ പൊതു സ്ഥലം, വാട്ടര്‍ ഫാള്‍ അടക്കമുള്ള സൗകര്യപ്രദമായ ലോബി, സ്വിമ്മിംഗ് പൂള്‍, കുട്ടികളുടെ കളി സ്ഥലം, പാര്‍ട്ടി ഹാള്‍, ഇന്‍ഡോര്‍ ഗെയിംസിനുള്ള സൗകര്യം, റീ സൈക്ക്‌ലിംഗ് പ്ലാന്റ്, ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, വൈ ഫൈ കണക്ടിവിറ്റി, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, ഗ്രൌണ്ട്  ഫ്‌ലോറില്‍ മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പിംഗ് തുടങ്ങിയവ മെലന്‍വുഡ് ഗ്രീന്‍സിന്റെ പ്രത്യേകതയാണ്.
പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും സഹായകരമാകുന്ന തരത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഡിസ്ഏബിള്‍ഡ് ആന്‍ഡ് എല്‍ഡേര്‍ലി ഫ്രണ്ട്‌ലി പാര്‍പ്പിട സമുച്ചയമാണ് മെലന്‍വുഡ് ഗ്രീന്‍സെന്ന് സജോ ജേക്കബ് ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ മൂന്ന് ഭവന പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ള മെലന്‍വുഡ് ഹോംസിന്റെ നാലാമത് പദ്ധതിയാണ് മെലന്‍വുഡ് ഗ്രീന്‍സ്. മെലന്‍വുഡ് നൊസ്റ്റാള്‍ജിയ എന്ന പേരില്‍ അടുത്ത ഭവന പദ്ധതി വരുന്ന ജൂണില്‍ ഇടപ്പള്ളിയില്‍ ആരംഭിക്കും. സംതൃപ്തരായ ഉപഭോക്താക്കളാണ് മെലന്‍വുഡ് ഹോംസിന്റെ വിജയം. ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. സംതൃപ്തരായ ഉപഭോക്താക്കള്‍ തന്നെയാണ് തങ്ങളുടെ പരസ്യമെന്ന് സജോ ജേക്കബ് പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *